പിന്തുണയേറുന്നു; സ്മിത്തിന് വീണ്ടും ഓസ്‌ട്രേലിയന്‍ നായകസ്ഥാനം..?

Published : Sep 13, 2019, 09:00 AM ISTUpdated : Sep 13, 2019, 09:03 AM IST
പിന്തുണയേറുന്നു; സ്മിത്തിന് വീണ്ടും ഓസ്‌ട്രേലിയന്‍ നായകസ്ഥാനം..?

Synopsis

ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്തിനെ വീണ്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാക്കണമെന്ന് മുന്‍ നായകന്മാര്‍. മാര്‍ക് ടൈലര്‍, ഇയാന്‍ ചാപ്പല്‍, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്തിനെ വീണ്ടും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനാക്കണമെന്ന് മുന്‍ നായകന്മാര്‍. മാര്‍ക് ടൈലര്‍, ഇയാന്‍ ചാപ്പല്‍, റിക്കി പോണ്ടിംഗ് എന്നിവരാണ് സ്മിത്തിനായി രംഗത്തെത്തിയിരിക്കുന്നത്. പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിന് ഒരു വര്‍ഷത്തെ വിലക്കുണ്ടായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായി. 

വിലക്ക് മാറിയെത്തിയ സ്മിത്ത് അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയോടെ 671 റണ്‍സാണ് അടിച്ചുകൂട്ടിയത്. എങ്കിലും സ്മിത്തിന് അടുത്തവര്‍ഷം മാര്‍ച്ച് വരെ ക്യാപ്റ്റനാവുന്നതിന് വിലക്ക് നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ടിം പെയ്‌നാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകന്‍. ക്യാപ്റ്റന്‍ എന്ന നിലയില്‍ പെയ്‌ന്റെ പലതീരുമാനങ്ങളും തെറ്റിയിരുന്നു. 

ഇതുകൊണ്ടുതന്നെ ഏപ്രിലില്‍ സ്മിത്തിനെ വീണ്ടും നായകനായി നിയമിക്കണമെന്ന് ടൈലര്‍ പറഞ്ഞു. ഓസീസ് ടീമില്‍ സ്മിത്തിന് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ലെന്ന് പോണ്ടിംഗ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഒഴിവാക്കിയത്', യുവ ഓപ്പണറെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ ചീഫ് സെലക്ടര്‍
രക്ഷകരായി മുഹമ്മദ് അസറുദ്ദീനും ബാബാ അപരാജിതും, വിജയ് ഹസാരെയില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍