ഐപിഎല്‍ ഈ നാല് പേരെ സൂക്ഷിക്കണം; ഇന്ത്യന്‍ ബൗളര്‍മാരെ പുകഴ്ത്തി മാത്യു ഹെയ്ഡന്‍

By Web TeamFirst Published Sep 2, 2020, 10:25 AM IST
Highlights

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. 

ദുബായ്: ക്രിക്കറ്റ് ലോകം ഐപിഎല്ലിനായി കാത്തിരിക്കുകയാണ്. പങ്കെടുക്കുന്ന എട്ട് ടീമുകളും പുതിയ സീസണിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനിടെ ഐപിഎല്ലില്‍ തിളങ്ങാന്‍ സാധ്യതയുള്ള ബൗളര്‍മാരെ കുറിച്ച് പറയുകയാണ് മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍. ജസ്പ്രീത് ബൂമ്രയും ഭുവനേശ്വര്‍ കുമാറുമായിരിക്കും ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ പോകുന്നതെന്ന് ഹെയ്ഡന്‍ വ്യക്തമാക്കി. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയാണ് ഹെയ്ഡന്‍. ആദ്യ സീസണുകളിലാണ് ഹെയ്ഡന്‍ ടീമിനൊപ്പമുണ്ടായിരുന്നത്. 

പരിചയമ്പത്താണ് താരങ്ങളുടെ ഫോം നിശ്ചയിക്കുകയെന്നാണ് ഹെയ്ഡന്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു. ''പരിചയസമ്പത്തുള്ള പേസര്‍ എപ്പോഴും ഭീഷണിതന്നെയാണ്. അതിലൊരാളാണ് ഭുവനേശ്വര്‍. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബൂമ്ര അത്തരത്തില്‍ മറ്റൊരാളാണ്. ലോകത്തെ മൂന്ന് മികച്ച പേസര്‍മാരെയെടുത്താല്‍ അതിലൊന്ന് ബൂമ്രയുണ്ട്്. ഇവര്‍ രണ്ട് പേരും ഐപിഎല്ലില്‍ തിളങ്ങുമെന്നുള്ളതില്‍ സംശയമൊന്നുമില്ല.

സ്പിന്നര്‍മാരുടെ കാര്യത്തില്‍ ചെന്നൈ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര് ജഡേജ എന്നിവര്‍ കരുത്ത് തെളിയിക്കും. ഹര്‍ഭജന്‍ അടുത്തകാലത്തൊന്നും ക്രിക്കറ്റ് കളിച്ചില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് മുതല്‍കൂട്ടാണ്. രവീന്ദ്ര ജഡേജയും ഈ സീസണില്‍ വിക്കറ്റുകള്‍ നേടുമെന്നാണ് ഞാന്‍ കരുതുന്നത്.'' ഹെയ്ഡന്‍ പറഞ്ഞുനിര്‍ത്തി.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു.

click me!