
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കിയതോടെയാണ് രാജസ്ഥാന്‍ ആദ്യ രണ്ടില്‍ നിന്ന് പുറത്തായയത്. ഇതോടെ ടീമിന് എലിമിനേറ്റര്‍ കളിക്കേണ്ട അവസ്ഥയായി. ബുധനാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് രാജസ്ഥാന്റെ എതിരാളി. തുടര്‍ച്ചയായി ആറ് മത്സരം ജയിച്ചാണ് ആര്‍സിബി പ്ലേ ഓഫിനെത്തിയത്. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കും ആര്‍സിബിയുടെ നിലവിലെ ഫോം. ഇപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സാധ്യതയെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി ആകാശ് ചോപ്ര.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍സിബിക്ക് വലിയ സാധ്യതയുണ്ടെന്നാണ് ചോപ്ര പറയുുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇപ്പോഴെല്ലാം ആര്‍സിബിക്ക് അനുകൂലമാണ്. എലിമിനേറ്ററില്‍ ആര്‍സിബി സുരിക്ഷിത തീരത്താണ്. ആര്‍സിബി, രാജസ്ഥാനെ അനായാസം മറികടക്കുമെന്ന് എനിക്ക്് തോന്നുന്നു. എലിമിനേറ്ററിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് മൂന്നാമതോ നാലാമതോ ഫിനിഷ് ചെയ്ത ടീം കപ്പുമയര്‍ത്തിയത്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു അത്.'' ചോപ്ര പറഞ്ഞു.
രാജസ്ഥാനെ കുറിച്ചും ചോപ്ര സംസാരിച്ചു. ''രാജസ്ഥാന്‍ അവസാനം കലമുടയ്ക്കുകയാണ് ചെയ്തത്. അവസാന മത്സരം മഴ മുടക്കിയിതിനെ തുടര്‍ന്ന് രണ്ടാം സ്ഥാനം നിലനിര്‍ത്താനുള്ള അവസരം അവര്‍ക്ക് നഷ്ടമായി. ആദ്യ ഒമ്പത് കളികളില്‍ എട്ട് വിജയങ്ങള്‍ നേടിയ ടീമാണ് അവര്‍. പിന്നീട് നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി അവര്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല. രസകരമായ കാര്യം എന്തെന്നാല്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ഒരു മത്സരത്തില്‍ പോലും രാജസ്ഥാന്‍ ജയിച്ചിട്ടില്ലെന്നുള്ളതാണ്.'' ചോപ്ര പറഞ്ഞു.
ധോണി അടുത്ത ഐപിഎല്‍ സീസണിലുമുണ്ടാവും! എന്നാല്‍ സിഎസ്‌കെ താരമായിട്ടായിരിക്കില്ലെന്ന് മുന്‍ താരം
എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അപകടകാരികളാണെന്നും ചോപ്ര വ്യക്തമാക്കി. എന്നാല്‍ ആര്‍സിബിക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പറയുന്നില്ലെന്നും ഈ സീസണില്‍ ഒരിക്കല്‍ തോല്‍പ്പിച്ചുവെന്നും ചോപ്ര കൂട്ടിചേര്‍ത്തു.