അദ്ദേഹം എല്ലാം കൃത്യമായി പഠിക്കുന്നു; അശ്വിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് വനിത താരം

By Web TeamFirst Published Dec 31, 2020, 12:51 PM IST
Highlights

അശ്വിന്‍ ഇതുവരെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുമ്ര എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇരുവരേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് വനിതാതാരം ഇസ ഗുഹ.

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ട് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ബൗളര്‍മാരാണ് ആര്‍ അശ്വിനും ജസ്പ്രീത് ബുമ്രയും. അശ്വിന്‍ ഇതുവരെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുമ്ര എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇരുവരേയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് വനിതാതാരം ഇസ ഗുഹ.

ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ അശ്വിനും ബുമ്രയുമാണെന്നാണ് ഇസ  പറയുന്നത്. ''പ്രതിഭാശാലിയായ ബൗളറാണ് ആര്‍ അശ്വിന്‍. നാലാം തവണയാണ് അശ്വിന്‍ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. ഓരോ മത്സരത്തില്‍ നിന്നും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മികച്ച ബൗളറാക്കുന്നത്. ഓരോ തവണ വരുമ്പോഴും പ്രത്യേക പദ്ധതിയുമായിട്ടാണ് അശ്വിന്‍ വരുന്നത്.

ഒരു ബാറ്റ്‌സ്മാന് ഏത് തരത്തില്‍ ഫീല്‍ഡര്‍മാരെ ഒരുക്കമെന്ന് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. പിച്ചിന്റെ സ്വഭാവം മാറുന്നതിനെ കുറിച്ചും അശ്വിന് വ്യക്തമായി അറിയാം. മെല്‍ബണില്‍ ആദ്യദിനം പന്തെറിയാന്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് ടേണ്‍ ലഭിച്ചിരുന്നു. മൂന്നാം ദിവസവും അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം പന്ത് തിരിച്ചുകൊണ്ടിരുന്നു.''

ഇംഗ്ലണ്ടിന്‍ വേണ്ടി 113 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇസ ജസ്പ്രീത് ബുമ്രയുടെ ബൗളിങ്ങ്ങിനെ കുറിച്ചും സംസാരിച്ചു. ''തന്ത്രപരമായി പന്തെറിയുന്ന താരമാണ് ബുമ്ര. വരും ടെസ്റ്റില്‍ ഓസീസ് വെല്ലുവിളിയായിരിക്കും ബുമ്രയുടെ ബൗളിങ്. ബുമ്രയും അശ്വിനും തകര്‍പ്പന്‍ ബൗളര്‍മാരാണ്.'' ഇസ വ്യക്തമാക്കി.

click me!