50 അടിച്ച് അരങ്ങേറ്റം, പിന്നീട് ഇന്ത്യക്കായി കളിച്ചില്ല; ഒടുവിൽ വിരമിച്ച് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരം

Published : Feb 19, 2024, 05:28 PM IST
50 അടിച്ച് അരങ്ങേറ്റം, പിന്നീട് ഇന്ത്യക്കായി കളിച്ചില്ല; ഒടുവിൽ വിരമിച്ച് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരം

Synopsis

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയ ഫൈസ് ഫസലിനെ 2016ല്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. സിംബാബ്‌വെക്കെതിരെ ഒരു ഏകദിന മത്സരം കളിച്ച ഫസല്‍ 61 പന്തില്‍ 55 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു.

വിദര്‍ഭ: മുന്‍ ഇന്ത്യന്‍ താരം ഫൈസ് ഫസല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും  വിദര്‍ഭയുടെ എക്കാലത്തെയും വലിയ ടോപ് സ്കോററായാണ് 38കാരനായ ഫസല്‍ ഹരിയാനക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 41 റണ്‍സ് ശരാശരിയില്‍ 24 സെഞ്ചുറികളും 39 അര്‍ധസെഞ്ചുറികളുമടക്കം 9184 റണ്‍സാണ് ഫസലിന്‍റെ നേട്ടം. വിദര്‍ഭ 115 റണ്‍സിന് ഹരിയാനയെ കീഴടക്കിയ രഞ്ജി മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സെടുത്ത് പുറത്തായ ഫസല്‍ രണ്ടാം ഇന്നിംഗ്സില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. 113 ലിസ്റ്റ് എ മത്സരങ്ങളില്‍ 10 സെഞ്ചുറികളും 22 അര്‍ധസെഞ്ചുറികളും അടക്കം 3641 റണ്‍സും ഫസല്‍ നേടിയിട്ടുണ്ട്.

ആദ്യം ഉടക്കി, പിന്നെ ഡബിളടിച്ചപ്പോള്‍ യശസ്വിയെക്കാള്‍ വലിയ ആഘോഷം, ആറ്റിറ്റ്യൂഡിലും സൂപ്പറാണ് സര്‍ഫറാസ്

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയ ഫൈസ് ഫസലിനെ 2016ല്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെടുത്തിരുന്നു. സിംബാബ്‌വെക്കെതിരെ ഒരു ഏകദിന മത്സരം കളിച്ച ഫസല്‍ 61 പന്തില്‍ 55 റണ്‍സെടുത്ത് തിളങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് ഫൈസ് ഫസലിന് ഇന്ത്യക്കായി കളിക്കാന്‍ അവസരം കിട്ടിയില്ല. എന്തുകൊണ്ടാണ് പിന്നീട് തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് തനിക്കറിയില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ഫൈസ് ഫസല്‍ പറഞ്ഞിരുന്നു.

ബുമ്രക്ക് വിശ്രമം, രാഹുൽ തിരിച്ചെത്തും, അശ്വിന്‍റെ കാര്യം ഉറപ്പില്ല; നാലാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുറപ്പ്

 ഐപിഎല്ലില്‍ 2010ലും 2011ലുമായി  രാജസ്ഥാന്‍ റോയല്‍സിനായി 12 മത്സരങ്ങളില്‍ കളിച്ച ഫസല്‍ 18.30 ശരാശരിയിലും 105.78 പ്രഹരശേഷിയിലും 183 റണ്‍സ് നേടി. 45 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. ആഭ്യന്തര ക്രിക്കറ്റില്‍ 66 ട20 മത്സരങ്ങളില്‍ നിന്ന് 106.17 സ്ട്രൈക്ക് റേറ്റില്‍ നാല് അര്‍ധസെഞ്ചുറികളടക്കം 1273 റണ്‍സ് നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അടിതെറ്റി മുന്‍നിര, ഒറ്റക്ക് പൊരുതി ഹാര്‍ദ്ദിക് പാണ്ഡ്യ, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 176 റണ്‍സ് വിജയലക്ഷ്യം
നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച