MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്

ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്

ടി20 ലോകകപ്പിനിടെ ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടു. പുതിയ റാങ്കിംഗിൽ ഇന്ത്യൻ താരം ഇഷാൻ കിഷനും അർഷ്ദീപ് സിംഗും നേട്ടമുണ്ടാക്കിയപ്പോൾ സഞ്ജു സാംസൺ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് സ്ഥാനനഷ്ടം സംഭവിച്ചു.

2 Min read
Author : Gopalakrishnan C
Published : Feb 11 2026, 04:42 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ലോകകപ്പിനിടെ റാങ്കിംഗ് പുറത്തുവിട്ട് ഐസിസി
Image Credit : X

ലോകകപ്പിനിടെ റാങ്കിംഗ് പുറത്തുവിട്ട് ഐസിസി

ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ പുതിയ ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ഇന്ത്യൻ താരം ഇഷാന്‍ കിഷനും പേസര്‍ അര്‍ഷ്ദീപ് സിംഗും നേട്ടം കൊയ്ത് റാങ്കിംഗില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും സ്ഥാനം നഷ്ടമായി.

210
ഗോള്‍ഡന്‍ ഡക്കിലും ഒന്നാമനായി അഭിഷേക്
Image Credit : Getty

ഗോള്‍ഡന്‍ ഡക്കിലും ഒന്നാമനായി അഭിഷേക്

ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും ബാറ്റിംഗ് റാങ്കിംഗില്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ 20 റേറ്റിംഗ് പോയന്‍റ് നഷ്ടമായ അഭിഷേക് 908 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Related Articles

Related image1
നമീബിയക്കെതിരെ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; അഭിഷേക് ശര്‍മക്ക് വിശ്രമം, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ
Related image2
'നമീബിയക്കെതിരെ അവൻ കളിക്കില്ല, ബുമ്ര തിരിച്ചെത്തും'; ഇന്ത്യൻ ടീമിൽ അഴിച്ചുപണി, മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് ബംഗാർ
310
കുതിപ്പ് തുടര്‍ന്ന് ഇഷാന്‍
Image Credit : AFP

കുതിപ്പ് തുടര്‍ന്ന് ഇഷാന്‍

അമേരിക്കക്കെതിരെ വലിയ സ്കോര്‍ നേടാനായില്ലെങ്കിലും പുതിയ റാങ്കിംഗിലും ഇഷാന്‍ കിഷന്‍ നേട്ടം കൊയ്തു. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്‍ കിഷന്‍ ബാറ്റിംഗ് റാങ്കിംഗില്‍ 25-ാം സ്ഥാനത്തെത്തി.

410
പാക് താരത്തിനും നേട്ടം
Image Credit : ANI

പാക് താരത്തിനും നേട്ടം

ഇംഗ്ലണ്ടിന്‍റെ ഫിൽ സാൾട്ട് (821) രണ്ടാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാൻ ഓപ്പണര്‍ സാഹിബ്സാദ ഫർഹാൻ നാല് സ്ഥാനം മെച്ചപ്പെടുത്തി(769) മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറും ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

510
തിലകിന് നഷ്ടം, സൂര്യക്ക് മാറ്റമില്ല
Image Credit : AFP

തിലകിന് നഷ്ടം, സൂര്യക്ക് മാറ്റമില്ല

അമേരിക്കക്കെതിരെ 25 റണ്‍സെടുത്ത് പുറത്തായ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ അമേരിക്കക്കെതിരെ 84 റണ്‍സടിച്ച് ടോപ് സ്കോററായിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് റാങ്കിംഗില്‍ നേട്ടമുണ്ടായില്ല. പുതിയ റാങ്കിംഗിലും ഏഴാം സ്ഥാനത്താണ് സൂര്യകുമാര്‍.

610
ദുബെക്കും പാണ്ഡ്യക്കും റിങ്കുവിനും തിരിച്ചടി
Image Credit : Getty

ദുബെക്കും പാണ്ഡ്യക്കും റിങ്കുവിനും തിരിച്ചടി

അമേരിക്കക്കെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ ആറ് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 47-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ലോകകപ്പ് ടീമിലില്ലാത്ത ശുഭ്മാന്‍ ഗില്‍ അഞ്ച് സ്ഥാനം നഷ്ടമാക്കി 48ാം സ്ഥാനത്താണ്. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് സ്ഥാനം നഷ്ടമാക്കി 56-ാം സ്ഥാനത്തേക്കും റിങ്കു സിംഗ് ആറ് സ്ഥാനം നഷ്ടമായി 68-ാം സ്ഥാനത്തേക്കും വീണു.

710
സഞ്ജുവിന് സ്ഥാനനഷ്ടം
Image Credit : AFP

സഞ്ജുവിന് സ്ഥാനനഷ്ടം

ഇഷാന്‍ കിഷന് മുന്നില്‍ ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിലും നേരിയ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നില്‍ 57-ാം സ്ഥാനത്താണ്

810
വരുണ്‍ തന്നെ ചക്രവര്‍ത്തി
Image Credit : INSTAGRAM/chakaravarthyvarun

വരുണ്‍ തന്നെ ചക്രവര്‍ത്തി

അമേരിക്കക്കെതിരെ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളുവെങ്കിലും 773 റേറ്റിംഗ് പോയന്‍റുമായി ബൗളർമാരുടെ റാങ്കിംഗില്‍ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയാണ് ഒന്നാം സ്ഥാനത്ത്.

910
അർഷ്ദീപ് സിംഗ് ടോപ് 10ന് അടുത്ത്
Image Credit : AFP

അർഷ്ദീപ് സിംഗ് ടോപ് 10ന് അടുത്ത്

അമേരിക്കക്കെതിരെ രണ്ട് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയയുടെ അര്‍ഷ്ദീപ് സിംഗ് രണ്ട് സ്ഥാനം ഉയര്‍ന്ന് 11-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

1010
ബുമ്രക്ക് കനത്ത തിരിച്ചടി
Image Credit : AFP

ബുമ്രക്ക് കനത്ത തിരിച്ചടി

അമേരിക്കിക്കെതിരായ ആദ്യ മത്സരത്തില്‍ പനിമൂലം കളിക്കാതിരുന്ന ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ആറ് സ്ഥാനങ്ങള്‍ നഷ്ടമായി 21-ാം സ്ഥാനത്തേക്ക് വീണു. അക്സര്‍ പട്ടേല്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 18-ാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
സഞ്ജു സാംസൺ
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
രണ്ട് സൂപ്പര്‍ ഓവര്‍, സീറ്റ് എഡ്ജ് ത്രില്ലര്‍! ഒടുവില്‍ അഫ്ഗാനിസ്ഥാനെ പൂട്ടി ദക്ഷിണാഫ്രിക്ക
Recommended image2
ലോകകപ്പ് മത്സരം നടക്കാന്‍ ബിസിസിഐ പാകിസ്ഥാനോട് അപേക്ഷിച്ചോ?; വ്യാജ ഓഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് രാജീവ് ശുക്ല
Recommended image3
ബാബർ അസമിന് ടി20 കളിക്കാൻ അറിയില്ലെ? മെല്ലപ്പോക്ക് പാക്കിസ്ഥാന് വെല്ലുവിളി
Related Stories
Recommended image1
നമീബിയക്കെതിരെ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; അഭിഷേക് ശര്‍മക്ക് വിശ്രമം, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ
Recommended image2
'നമീബിയക്കെതിരെ അവൻ കളിക്കില്ല, ബുമ്ര തിരിച്ചെത്തും'; ഇന്ത്യൻ ടീമിൽ അഴിച്ചുപണി, മാറ്റങ്ങൾ പ്രവചിച്ച് സഞ്ജയ് ബംഗാർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved