
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സീനിയർ സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് അപേക്ഷിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കി അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജാഫര് അപേക്ഷിച്ചത്. ഒക്ടോബർ 14 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അഞ്ചംഗ സെലക്ഷൻ പാനലിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച വ്യക്തി എന്ന നിലയിൽ, ജാഫർ ചീഫ് സെലക്ടർ പദവിയിലേക്ക് നേരിട്ടെത്തും. ഇന്ത്യയ്ക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ജാഫർ 5 സെഞ്ചുറികളടക്കം 1,944 റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണറായ ജാഫര് 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 57 സെഞ്ചുറികളോടെ 19,410 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.
അതേസമയം, അഗാര്ക്കറുടെ പകരക്കാരനായി മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ ചീഫ് സെലക്ടര് സ്ഥാനത്ത് തുടരാന് അനുവദിക്കാനാണ് ബിസിസിഐയുടെ താൽപര്യമെന്നാണ് സൂചനകൾ. നിലവിൽ അഗാർക്കർ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ താൽക്കാലിക ചീഫ് സെലക്ടറായി പ്രവർത്തിക്കുന്നത് പാനലിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ (24 ടെസ്റ്റുകൾ) കളിച്ച ഓജയാണ്.
ശിവ് സുന്ദർ ദാസ്, അജയ് രത്ര, ആർ.പി. സിംഗ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ നിലവിലെ മറ്റ് അംഗങ്ങൾ. ബിസിസിഐയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാകും പുതിയ സെലക്ടറുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!