ധോണിയെ മികച്ച ക്യാപ്റ്റനാക്കിയത് കുംബ്ലെ; മുന്‍  ഇന്ത്യന്‍ സെലക്റ്ററുടെ തുറന്നുപറച്ചില്‍

By Web TeamFirst Published Apr 21, 2020, 10:07 AM IST
Highlights

അഗ്രസീവ് ക്യാപ്റ്റന്‍സിയായി ഗാംഗുലിയുടെ തന്ത്രമെങ്കില്‍ ധോണി അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ചീഫ് സെലക്റ്ററുമായിരുന്ന ശ്രീകാന്ത് പറയുന്നത്.

ചെന്നൈ: അനില്‍ കുംബ്ലെയ്ക്ക് കീഴില് കളിച്ചതാണ് ധോണിയുടെ ക്യാപ്റ്റന്‍സി ഇത്രത്തോളം മികച്ചതാവാന്‍ കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. അഗ്രസീവ് ക്യാപ്റ്റന്‍സിയായി ഗാംഗുലിയുടെ തന്ത്രമെങ്കില്‍ ധോണി അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തനായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ചീഫ് സെലക്റ്ററുമായിരുന്ന ശ്രീകാന്ത് പറയുന്നത്.

അദ്ദേഹം വാക്കുകൡങ്ങനെ.... ''2007ല്‍ പ്രഥമ ടി20 ലോകകപ്പില്‍ മനോഹരമായിട്ടാണ് ധോണി നയിച്ചത്. അതിന്റെ പ്രധാന കാരണക്കാരന്‍ അനില്‍ കുംബ്ലെയായിരുന്നു. കുംബ്ലെയ്ക്ക് കീഴില്‍ കളിച്ചതുകൊണ്ടാണ് ധോണിയുടെ ക്യാപ്റ്റന്‍സി മികവുറ്റതായത്. ടെസ്റ്റില്‍ കുംബ്ലെയ്ക്ക് കീഴില്‍ കളിച്ച് ധോണി പലതും പഠിക്കുന്നുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ അനുഭവസമ്പത്ത് ധോണിക്ക് ഗുണം ചെയ്തു.

ധോണി ശാന്തനായിരുന്നു. എപ്പോഴും സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. കുംബ്ലെ നല്‍കിയ ആത്മവിശ്വാസം ധോണി സഹതാരങ്ങള്‍ക്കും പകര്‍ന്നുനല്‍കി.'' ശ്രീകാന്ത് പറഞ്ഞു. 

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മൂന്ന് ഐസിസി കിരീടങ്ങള്‍ ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി  നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നേടുന്നതിലും ധോണിയുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്.

click me!