കൊവിഡ് 19: ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പരമ്പര മാറ്റിവച്ചു

Published : Apr 20, 2020, 09:51 PM ISTUpdated : May 26, 2020, 02:23 PM IST
കൊവിഡ് 19: ശ്രീലങ്ക- ദക്ഷിണാഫ്രിക്ക പരമ്പര മാറ്റിവച്ചു

Synopsis

രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹച്യത്തില്‍ വേണ്ടവിധത്തില്‍ പരമ്പരയ്ക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താര്‍കാലിക ചീഫ് എക്‌സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ പറഞ്ഞു.

ജൊഹന്നാസ്ബര്‍ഗ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കയന്‍ പര്യടനം മാറ്റിവച്ചു. ജൂണിലാണ് പരമ്പര നടക്കേണ്ടിയിരുന്നത്. മൂന്ന് വീതം ഏകദിനവും ടി20  മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. 

രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹച്യത്തില്‍ വേണ്ടവിധത്തില്‍ പരമ്പരയ്ക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താര്‍കാലിക ചീഫ് എക്‌സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ പറഞ്ഞു.

പരമ്പര മാറ്റിവച്ചത് വലിയ നഷ്ടമാണ് ടീമിനുണ്ടാക്കുകയെന്നും അദ്ദേഹം. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരമ്പര ആയിട്ടാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി
'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്