SA vs IND : 'ബുമ്രയ്ക്ക് പക്വത കാണിക്കാമായിരുന്നു'; ജാന്‍സണുമായുള്ള വാക്കുതര്‍ക്കത്തെ കുറിച്ച് മുന്‍ താരം

Published : Jan 06, 2022, 05:16 PM IST
SA vs IND : 'ബുമ്രയ്ക്ക് പക്വത കാണിക്കാമായിരുന്നു'; ജാന്‍സണുമായുള്ള വാക്കുതര്‍ക്കത്തെ കുറിച്ച് മുന്‍ താരം

Synopsis

ജാന്‍സണിന്റെ ബൗണ്‍സറും തുടര്‍ന്നുണ്ടായ നോട്ടവുമാണ് രംഗം ചൂടുപിടിപ്പിച്ചത്. എന്നാല്‍ പരിചയ സമ്പന്നനായ ബുമ്രക്ക് ക്ഷമിക്കാവുന്നതേയുള്ളു എന്നാണ് പലരുടെയും അഭിപ്രായം.  

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ (SAvIND) യുവ പേസര്‍ മാര്‍കോ ജാന്‍സണ്‍ (Marco Jansen) കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റാണ് കളിക്കുന്നത്. നിരാശപ്പെടുത്താത്ത പ്രകടനമാണ് താരം പുറത്തെടുത്തുത്. എന്നാല്‍ ഇന്നലെ താരം ശ്രദ്ധിക്കപ്പെട്ടത് ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്രയുമായുള്ള (Japsrit Bumrah) വാക്ക് തര്‍ത്തിലൂടെയാണ്. ജാന്‍സണിന്റെ ബൗണ്‍സറും തുടര്‍ന്നുണ്ടായ നോട്ടവുമാണ് രംഗം ചൂടുപിടിപ്പിച്ചത്. എന്നാല്‍ പരിചയ സമ്പന്നനായ ബുമ്രക്ക് ക്ഷമിക്കാവുന്നതേയുള്ളു എന്നാണ് പലരുടെയും അഭിപ്രായം.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ഇതേ അഭിപ്രായക്കാരനാണ്. ബുമ്രയ്ക്ക് പക്വത കാണിക്കമായിരുന്നുവെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ''ബുമ്രയില്‍ നിന്ന് കാണാന്‍ ആഗ്രഹിക്കാത്ത കാര്യമാണിത്. അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നത് കാണാനാണ് താല്‍പര്യം. ബുമ്രയുടെ ഈ മുഖം എനിക്കിഷ്ടമല്ല.'' മഞ്ജരേക്കര്‍ പറഞ്ഞു. ബുമ്രയുടെ ബൗളിംഗിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

''ബുമ്രയ്ക്ക് ഏതൊരു പിച്ചിലും തിളങ്ങാനാവും. നിയന്ത്രണത്തോടെയാണ് അവന്‍ പന്തെറിയുന്നത്. എവിടെ പന്ത് പിച്ച് ചെയ്യിക്കണമെന്ന്് അവനറിയാം. ബുമ്രയെ പരമാവധി ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെയാണ വിജയസാധ്യത.  ബൗളര്‍മാര്‍ അവിശ്വസനീയ പ്രകടനം നടത്തിയാല്‍ മാത്രമെ ജയിക്കാന്‍ സാധിക്കുകയുള്ളു. അതിന് ഇന്ത്യന്‍ ബൗളിങ് നിരക്ക് കരുത്തുണ്ടാവുമോയെന്നത് കണ്ടറിയണം.

ആദ്യ ഇന്നിങ്സില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഏഴ് വിക്കറ്റ് പ്രകടനം നടത്തിയപോലെ രണ്ടാം ഇന്നിങ്സില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യയുടെ രക്ഷകനായി എത്തേണ്ടതായുണ്ട്. ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഠാക്കൂര്‍ എന്നിവര്‍ ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്.'' മുന്‍താരം പറഞ്ഞുനിര്‍ത്തി.

രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍ ആതിഥേയര്‍ക്ക് 122 വേണമെന്നിരിക്കെ നാലാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പിന്നാലെ ലഞ്ച് ബ്രേക്കിന് പിരിയുകയായിരുന്നു. ഇന്ത്യക്ക് ജയിക്കണമെങ്കില്‍ എട്ട് വിക്കറ്റ് കൂടി വീഴ്‌ത്തേണ്ടതുണ്ട.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
ആരോണ്‍-വിഹാല്‍ സഖ്യം നയിച്ചു, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; ലങ്കയെ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്