വനിതാ ഐപിഎല്‍: ഗുജറാത്ത് ജയന്റ്‌സ് കളി തുടങ്ങി; ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് പുതിയ ദൗത്യം

By Web TeamFirst Published Jan 28, 2023, 10:31 PM IST
Highlights

അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാം. 22 മത്സരങ്ങളാണ് പ്രഥമസീസണിലുണ്ടാവുക. അഞ്ച് ടീമുകളില്‍ കൂടുതല്‍ പോയിന്റുമായി മുന്നിലെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം.

അഹമ്മദാബാദ്: വനിതാ ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം മിതാലി രാജിന് പുതിയ ദൗത്യം. വനിതാ പ്രീമിയര്‍ ലീഗിലെ ഗുജറാത്ത് ജയന്റ്‌സ് ടീം ഉപദേഷ്ടാവായി മിതാലിയെ നിയമിച്ചു. അദാനി സ്‌പോര്‍ട്‌സ് ലൈന്‍ ഗ്രൂപ്പാണ് ഗുജറാത്ത് ടീമിന്റെ ഉടമസ്ഥര്‍. ഗുജറാത്തില്‍ വനിതാ ക്രിക്കറ്റിന്റെ പ്രചാരത്തിനായി താഴേത്തട്ടില്‍ മിതാലി പ്രവര്‍ത്തിക്കുമെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അഹമ്മദാബാദിന് പുറമെ മുംബൈ, ബംഗളൂരു, ദില്ലി, ലഖ്‌നൗ നഗരങ്ങളാണ് ടീമുകള്‍ തെരഞ്ഞെടുത്തത്.

അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കാം. 22 മത്സരങ്ങളാണ് പ്രഥമസീസണിലുണ്ടാവുക. അഞ്ച് ടീമുകളില്‍ കൂടുതല്‍ പോയിന്റുമായി മുന്നിലെത്തുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ പ്ലേഓഫില്‍ ഏറ്റുമുട്ടും. 4670 കോടി രൂപയുടെ ലേലത്തിലൂടെ ലോകത്തിലെ പ്രമുഖ പുരുഷ ടി20 ലീഗുകളെയാണ് മൂല്യത്തില്‍ വനിതാ ഐപിഎല്‍ മറികടന്നത്. ക്യാപ്ഡ്, അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി ജനുവരി 26 ആയിരുന്നു. 

ക്യാപ്ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍മാറ്റങ്ങളുണ്ടാക്കിയ ഐപിഎല്‍ പോലെ വനിതാ ക്രിക്കറ്റിലും കുതിച്ചുചാട്ടമുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ താരം അലീസ ഹീലി അഭിപ്രായപ്പെട്ടു. മാര്‍ച്ചില്‍ നടക്കേണ്ട ടൂര്‍ണമെന്റിനായി താരലേലം അടുത്തമാസം നടക്കും. 12 കോടി രൂപയായിരിക്കും ഓരോ ടീമിനും ചെലവഴിക്കാവുന്ന തുക. 15 മുതല്‍ 18 വരെ താരങ്ങളെടീമുകള്‍ക്ക് തെരഞ്ഞെടുക്കാം.

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ ദയനീയ പ്രകടനം; മഷറാനോ പരിശീലകസ്ഥാനം ഒഴിയും

click me!