
മുംബൈ: കഴിഞ്ഞ ആഴ്ച്ചയാണ് എം എസ് ധോണി (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (CSK) ക്യാപ്റ്റനായി ഒരിക്കല്‍കൂടി വന്നത്. സീസണ്‍ തുടങ്ങുമ്പോള്‍ ക്യാപ്റ്റനായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് (Ravindra Jadeja) കീഴില്‍ മോശം ഫലമായിരുന്നു ചെന്നൈക്ക് ലഭിച്ചിരുന്നു. കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും ടീം തോറ്റു. ഇതോടെ ജഡേജ നായകസ്ഥാനം ഒഴിഞ്ഞു പ്രകടനത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞാണ് ജഡേജ നായകസ്ഥാനം ധോണിക്ക് തിരിച്ചുനല്‍കിയത്.
ധോണിക്ക് കീഴില്‍ സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയും ചെയ്തു. ഇന്ന് ആര്‍സിബിക്കെതിരെ ക്യാപ്റ്റനായി സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ധോണി. ഇതിനിടെ വെറ്ററന്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ധോണിയെ പോലെയുള്ള ഇതിഹാസങ്ങള്‍ ഒരിക്കലേ ഉണ്ടാവൂവെന്നാണ് ജഡേജ പറുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ധോണി ടീമിലുണ്ടെങ്കി അതൊരു ധൈര്യമാണ്. അപൂര്‍വമായിട്ടാണ് ധോണിയെ പോലെ ക്യാപ്റ്റന്മാരുണ്ടാകുന്നത്. 2007 മുതല്‍ ഇത് അവന്‍ ചെയ്യുന്നു. ധോണി ഒപ്പമുണ്ടാവുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് എപ്പോഴും പോസിറ്റീവ് നല്‍കുന്ന കാര്യമാണ്. നായകന്മാര്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ എന്നാല്‍ ധോണിയെപ്പോലെയുള്ള ഇതിഹാസങ്ങളെ ഒരിക്കല്‍ മാത്രമാണ് കാണാന്‍ സാധിക്കുക.'' ജഡേജ പറഞ്ഞു.
സിഎസ്‌കെയുടെ പ്ലയിംഗ് ഇലവനെ കുറിച്ചും ജഡേജ സംസാരിച്ചു. ''ഡെവോണ്‍ കോണ്‍വെ ടോപ് ഓഡറില്‍ തിളങ്ങുമ്പോള്‍ മാറ്റം ആവിശ്യമില്ല. ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്ക് മാറിയെങ്കില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് പകരം കളിപ്പിക്കണം. മാത്രമല്ല, ഫോമിലുള്ള ശിവം ദുബെ ഫിറ്റാണെങ്കില്‍ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണം.'' ജഡേജ പറഞ്ഞു.
അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ഇനിയും അവശേഷിക്കുന്നത്. ഇത് മുഴുവന്‍ ജയിച്ചാലും മറ്റു ടീമുകളുടെ പോയിന്റ് നില നോക്കി മാത്രമേ ധോണിക്കും സംഘത്തിനും പ്ലേ ഓഫില്‍ സ്ഥാനം കളിക്കാന്‍ കഴിയൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!