
മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ മൂന്ന് മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) പരാജയപ്പെട്ടിരുന്നു. സീസണില്‍ നന്നായി തുടങ്ങിയെങ്കിലും ഐപിഎല്‍ പുരഗോമിക്കുന്തോറും ആര്‍സിബിയുടെ പ്രകടനം മോശമായികൊണ്ടിരുന്നു. 10 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയുമാണ് ആര്‍സിബിക്കുള്ളത്. പത്ത് പോയിന്റ് മാത്രമുള്ള അവര്‍ ആറാം സ്ഥാനത്താണ്. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് (CSK) ആര്‍സിബിയുടെ മത്സരം.
ഇതിനിടെ ആര്‍സിബി പിന്നോട് പോകുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ (Imran Tahir). മൂന്ന് ആര്‍സിബി താരങ്ങളുടെ ഫോമാണ് പ്രധാന പ്രശ്‌മെന്നാണ് താഹിര്‍ പറയുന്നത്. ''ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിരാട് കോലി എന്നിവരുടെ ഫോമാണ് പ്രശ്‌നം. ബാറ്റിംഗില്‍ മൂവരേയും ആശ്രയിച്ചാണ് ആര്‍സിബി നിലകൊള്ളുന്നത്. മൂവരും തിളങ്ങിയില്ലെങ്കില്‍ ആര്‍സിബി ബാക്ക്ഫൂട്ടിലാവും. ഈ പറഞ്ഞ മൂന്ന് പേരും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ ശ്രമിക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പിന്നീടെത്തുന്ന ദിനേശ് കാര്‍ത്തിക് സമ്മര്‍ദ്ദത്തിലാവും. അയാള്‍ക്ക് വലിയ ഉത്തരവാദിത്തം വരും.'' താഹിര്‍ വ്യക്തമാക്കി.
0 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 20.67 ശരാശരിയില്‍ 186 റണ്‍സ് മാത്രമേ കോലി നേടിയത്. ഡുപ്ലെസിയുടെ അക്കൗണ്ടില്‍ ഇത്രയും തന്നെ ഇന്നിംഗിസില്‍ നിന്ന് 278 റണ്‍സാണുള്ളത്. മാകസ്‌വെല്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 26.16 ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 157 റണ്‍സാണ്.
ബൗളിംഗ് ഡിപാര്‍ട്ട്‌മെന്റിനെ കുറിച്ചും താഹിര്‍ സംസാരിച്ചു. ''കഴിഞ്ഞ വര്‍ഷത്തെ പര്‍പ്പിള്‍ ക്യാപ് ജേതാവായ മികച്ച ഫോമിലല്ല. എന്നാല്‍ അദ്ദേഹം ആത്മവിശ്വാസം വീണ്ടെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. അവന് വലിയ അനുഭവസമ്പത്തുണ്ട്. മുഹമ്മദ് സിറാജ് മുഴുവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായ ക്രിക്കറ്ററാണ്. വാനിന്ദു ഹസരങ്കയും ജോഷ് ഹേസല്‍വുഡും നന്നായി പന്തെറിയുന്നു. നിലവില്‍ ബൗളര്‍മാരാണ് ആര്‍സിബിയുടെ ശക്തി.'' താഹിര്‍ വ്യക്താമാക്കി.
പ്ലേ ഓഫ് കളിക്കണമെങ്കില്‍ ആര്‍സിബിക്ക് ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്. ഇന്നത്തെ എതിരാളികളായ ചെന്നൈ കഴിഞ്ഞ മത്സരം ജയിച്ച ആത്മവിശ്വാസത്തിലുമാണ്. അതുകൊണ്ടുതന്നെ മത്സരം കടക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!