'കോലി ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തണം'; ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം

Published : Feb 23, 2025, 06:05 PM IST
'കോലി ടെക്‌നിക്കില്‍ ചില മാറ്റങ്ങള്‍ വരുത്തണം'; ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ കോലിയെ വിട്ടുപോയില്ല.

ദുബായ്: മോശം ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ. ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുമ്പാണ് ഉത്തപ്പ, കോലിയെ കുറിച്ച് സംസാരിച്ചത്. അടുത്ത കാലത്ത് മോശം ഫോമിലായിരുന്നു കോലി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ വിട്ടുപോയില്ല. പിന്നീട് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ 22 റണ്‍സിന് പുറത്താവുകയും ചെയ്തു.

ഇതിനിടെയാണ് കോലിക്ക് ഉപദേശവുമായി ഉത്തപ്പ രംഗത്തെത്തിയത്. ഈ മോശം ഘട്ടം കോലി മറികടക്കുമെന്നാണ് ഉത്തപ്പ പറയുന്നത്. ഉത്തപ്പയുടെ വാക്കുകള്‍... ''കൂടുതല്‍ പന്തുകളും മിഡില്‍ ചെയ്ത് കളിക്കാനാണ് കോലി ശ്രമിക്കുന്നത്. ടെക്‌നിക്കല്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കോലിക്ക് ഈ അവസ്ഥ മറികടക്കാന്‍ കഴിയും.'' ഉത്തപ്പ വ്യക്തമാക്കി. 

കെസിഎ സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിച്ചോ? വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് താരം

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ, സഞ്ജുവിനും ഗില്ലിനും വെല്ലുവിളിയായി ഓപ്പണര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും പരിഗണനയില്‍
അഹമ്മദാബാദ് അവസാന അവസരം! സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടാകുമോ?