കോലി, റിഷഭ്, സൂര്യകുമാര്‍... രാഹുല്‍ അല്‍പം വിയര്‍ക്കും! ഏഷ്യാ കപ്പിന് ഇന്ത്യന്‍ താരത്തിന് മുന്നറിയിപ്പ്

By Web TeamFirst Published Aug 11, 2022, 9:12 PM IST
Highlights

ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

മുംബൈ: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതോടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപറ്റന്‍ രോഹിത് ശര്‍മയയ്ക്കും കടുത്ത തലവേദനയാണ്. രാഹുല്‍ ഓപ്പണറാവുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ഇക്കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. കാരണം, രാഹുല്‍ വരുന്നത് വരെ ഓപ്പണറായിരുന്ന സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ ഫോമിലാണ്. മാത്രമല്ല, റിഷഭ് പന്തും അടുത്തകാലത്ത് ഓപ്പണറാവുകയുണ്ടായി. രാഹുലാവട്ടെ ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

രാഹുലിന് ഒരിക്കലും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. ''രാഹുലിന് കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം, ഒരുപാട് താരങ്ങളോട് രാഹുലിന് മത്സരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിന് മുമ്പുള്ള എല്ലാ മത്സരങ്ങളും ഈ താരങ്ങള്‍ക്ക് പ്രധാനമാണ്. രാഹുല്‍ ടി20 ടീമിന്റ ഭാഗമാണ്. കൂടെ പരിചയസമ്പന്നായ കോലിയുണ്ട്. അടുത്തകാലത്ത് ഓപ്പണര്‍മാരായി പരീക്ഷിക്കപ്പെട്ട പന്തും സൂര്യകുമാറുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഒരിക്കലും എളുപ്പമാവില്ല.'' മഞ്ജരേക്കര്‍ പറഞ്ഞു. 

ആര്‍ പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്ന് ഉര്‍വശി റൗട്ടേല, 'പച്ചക്കള്ളമെന്ന് റിഷഭ് പന്ത്'

പന്തിനെ ഓപ്പണറാക്കാനുള്ള തീരുമാനത്തേയും മഞ്ജരേക്കര്‍ പ്രകീര്‍ത്തിച്ചു. ''പന്തിനെ രോഹത്തിനൊപ്പം ഓപ്പണറാക്കിയ തീരുമാനം കയ്യടിക്കപ്പെടേണ്ടതാണ്. അവിടെ സാധ്യതകളുണ്ട്. കാരണം, പന്ത് ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനാണ്. എതിര്‍ടീമുകളെ പ്രതിരോധത്തിലാന്‍ ഈ ഓപ്പണിംഗ് ജോഡിക്ക് കഴിഞ്ഞേക്കും.'' മഞ്ജരേക്കര്‍ പറഞ്ഞു.

ഓഗസ്റ്റ് 27ന് ദുബായിലാണ് ഏഷ്യ കപ്പ് തുടങ്ങുന്നത്. 28ന് പാക്കിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്ക് കാരണം ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായി. 

അവസരങ്ങളില്ല, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ വിടുന്നു! എന്‍ഒസിക്കായി സമീപിച്ചു

ഇന്ത്യന്‍ ടീം:  രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.

click me!