ആര്‍ പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്ന് ഉര്‍വശി റൗട്ടേല, 'പച്ചക്കള്ളമെന്ന് റിഷഭ് പന്ത്'

Published : Aug 11, 2022, 07:54 PM ISTUpdated : Aug 11, 2022, 07:57 PM IST
 ആര്‍ പി തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നുവെന്ന് ഉര്‍വശി റൗട്ടേല, 'പച്ചക്കള്ളമെന്ന് റിഷഭ് പന്ത്'

Synopsis

അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി.

ദില്ലി: തന്നെ കാണാന്‍ ആര്‍ പി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമുള്ള ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഉര്‍വശിയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്നും ചുളുവില്‍ പ്രശസ്തയാവാനുള്ള ശ്രമമാണിതെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിഷഭ് വ്യക്തമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. ഏഴ് മിനിറ്റിനുശേഷം ഇന്‍സ്റ്റ സ്റ്റോറി റിഷഭ് പന്ത് ഡീലിറ്റ് ചെയ്തു. എന്നാല്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ റിഷഭ് പന്തിന്‍റെ ഇന്‍സ്റ്റ സ്റ്റോറിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ വൈറലാവുകയും ചെയ്തു. എന്നാലിത് റിഷഭ് പന്ത് പോസ്റ്റ് ചെയ്തതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണം വന്നിട്ടില്ല.

അടുത്തിടെ നടല്‍കി ഒരു അഭിമുഖത്തിലാണ് ഉര്‍വശി ആര്‍ പി എന്ന പേരുള്ള ഒരാളെ താന്‍ മണിക്കൂറുകളോളം കാത്തിരുത്തിയ കാര്യവും ഫോണ്‍ എടുക്കാതിരുന്ന സംഭവവും വെളിപ്പെടുത്തിയത്. വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിനുശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിന് ഒരുങ്ങാനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് ഞാന്‍ പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം ആര്‍ പി എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു.

'ദ് ഫ്ലോപ്പ് ഫിനിഷര്‍', എന്നിട്ടും ഡികെ ടീമില്‍, സഞ്ജു പുറത്തും; കണക്കുകള്‍ മൂടിവെക്കാനാവില്ല

അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷെ ചില പെണ്‍കുട്ടികള്‍ അങ്ങനെയാണല്ലോ, അവരെ കാത്തിരിക്കുന്നവരെക്കുറിച്ചൊന്നും ചിന്തിക്കില്ല. പിന്നീട് മുംബൈയില്‍ വരുമ്പോള്‍ കാണാമെന്ന് ഞാനദ്ധേഹത്തോട് പറഞ്ഞു എന്നായിരുന്നു ഉര്‍വശിയുടെ കമന്‍റ്.

റിഷഭ് പന്തിന്‍റെ പേര് ഉര്‍വശി തുറന്നു പറഞ്ഞില്ലെങ്കിലും ഇരുവരും തമ്മിലുള്ള  ഗോസിപ്പുകള്‍ അറിയാവുന്ന ആരാധകര്‍ അത് റിഷഭ് പന്ത് തന്നെയാണെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റിഷഭ് പറഞ്ഞതായുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്. അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്ന് ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു റിഷഭ് പന്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പ്രചരിച്ചത്.

ഏഴ് മിനിറ്റിനകം ഈ സ്റ്റോറി കാണാതാവുകയും ചെയ്തു. ‘#merapichachorhobehen’ and ‘#jhutkibhilimithotihai’ എന്നീ ഹാഷ് ടാഗുകളും സ്റ്റോറിയില്‍ ഉണ്ടായിരുന്നു. എന്തായാലും അഭിമുഖത്തിലെ ഉര്‍വശിയുടെ കമന്‍റും റിഷഭ് പന്തിന്‍റേതേന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടും ഇരുവരും തമ്മിലുള്ള  ബന്ധം വീണ്ടും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലോ അക്സര്‍ പട്ടേലോ അല്ല, സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ടി20 നായകൻ; പ്രവചനവുമായി മുഹമ്മദ് കൈഫ്
കോട്ടയത്തെ മുതലാളി സഞ്ജുവിന്‍റെ കട്ട ഫാന്‍, കപ്പ് അടിച്ചപ്പോൾ ലോട്ടറിയടിച്ചത് ജീവനക്കാര്‍ക്ക്, ബോണസായി നല്‍കിയത് 1.64 ലക്ഷം രൂപ