Latest Videos

അവസരങ്ങളില്ല, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ വിടുന്നു! എന്‍ഒസിക്കായി സമീപിച്ചു

By Web TeamFirst Published Aug 11, 2022, 7:40 PM IST
Highlights

കഴിഞ്ഞ സീസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ മാത്രമാണ് സച്ചിന്‍ കളിച്ചത്. ഹരിയാന, പോണ്ടിച്ചേരി എന്നിവര്‍ക്കെതിരെയായിരുന്നു മത്സരം.

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അടുത്ത ആഭ്യന്തര സീസണില്‍ ഗോവയ്ക്ക് വേണ്ടി കളിക്കും. യുവതാരം മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ ഇപ്പോള്‍ തന്നെ അനുമതിപത്രത്തിന് അപേക്ഷിച്ചിട്ടുണ്ട്. പ്രീസീസണില്‍ തന്നെ താരം ടീമിനൊപ്പം ചേരുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ സീസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ മാത്രമാണ് സച്ചിന്‍ കളിച്ചത്. ഹരിയാന, പോണ്ടിച്ചേരി എന്നിവര്‍ക്കെതിരെയായിരുന്നു മത്സരം. കൂടുതല്‍ അവസരങ്ങള്‍ താരത്തിന് ലഭിച്ചിരുന്നില്ല. പേസറായ അര്‍ജുന്‍ കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

മരണമാസ് തിരിച്ചുവരവിന് വിരാട് കോലി! വീഡിയോ പങ്കുവച്ച് താരം- ഏറ്റെടുത്ത് ആരാധകര്‍

ഇടങ്കയ്യന്‍ പേസര്‍മാരെ അന്വേഷിച്ച് നടക്കുകയാണെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൂരജ് ലോട്‌ലിക്കര്‍ വ്യക്തമാക്കി. ''ഞങ്ങള്‍ ഇടങ്കയ്യന്‍ പേസര്‍മാാര്‍ക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മധ്യനിരയില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം കൂടിയായിരിക്കണം അയാള്‍. ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ അര്‍ജുനെ സമീപിച്ചത്. പ്രീസീസണ്‍ പരിശീലന മത്സരങ്ങള്‍ നടക്കാനിരിക്കുന്നു. അദ്ദേഹം ടീമിനൊപ്പം ചേരും. പരിശീലന മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുക്കും ടീമില്‍ ഉള്‍പ്പെടുത്തുക.'' അദ്ദേഹം വ്യക്തമാക്കി. 

മുംബൈ ഇന്ത്യന്‍സിന്റെ ഡെവലപ്‌മെന്റല്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. ഇംഗ്ലണ്ടിലായിരുന്നു പരിശീലനം. എന്നാല്‍ ഇതുവരെ ഐപിഎല്ലിന്റെ ഭാഗമാവാന്‍ താരത്തിന് സാധിച്ചിട്ടില്ല. അടുത്ത സീസണില്‍ താരം മുംബൈക്കൊപ്പമുണ്ടാവുമോയെന്ന് കണ്ടറിയണം.

സിംബാബ്‌വെ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, യുവതാരത്തിന് പരിക്ക്

മുംബൈയുടെ ചീഫ് സെലക്റ്റര്‍ സലില്‍ അങ്കോള, അര്‍ജുന്റെ മാറ്റത്തെ കുറിച്ച് സംസാരിച്ചു. ''കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ രഞ്ജി ട്രോഫിക്കുള്ള ടീമില്‍ അര്‍ജുനേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിക്കാനുള്ള അവസരം ലഭിച്ചില്ല. കഴിവുള്ള താരമാണ് അര്‍ജുന്‍. അദ്ദേഹത്തിന് കൂടുതല്‍ സമയം വേണം. ഈ മാറ്റം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.'' അങ്കോള പറഞ്ഞു.

click me!