എളുപ്പവഴികള്‍ ഒന്നുമില്ല, ധോണിക്ക് തിരിച്ചുവരവ് ദുഷ്‌കരം; വെളിപ്പെടുത്തലുമായി മുന്‍താരം

By Web TeamFirst Published May 15, 2020, 3:40 PM IST
Highlights

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പരിശീലനവും ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ നീട്ടിവച്ചതോടെ ഇനിയെന്ന് തിരിച്ചുവരുമെന്ന് ആകാംക്ഷയായി ആരാധകര്‍ക്ക്.
 

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ കാലമായുള്ള ചര്‍ച്ചയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ തിരിച്ചുവരവ്. ഐപിഎല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. ഇതിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം പരിശീലനവും ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ നീട്ടിവച്ചതോടെ ഇനിയെന്ന് തിരിച്ചുവരുമെന്ന് ആകാംക്ഷയായി ആരാധകര്‍ക്ക്. എന്നാല്‍ ധോണിക്ക് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്.

ബാഴ്‌സയില്‍ പൊട്ടിത്തെറിയുടെ സൂചന നല്‍കി മെസി; സെറ്റിയന് കാര്യങ്ങള്‍ എളുപ്പമാവില്ല

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് താരത്തിന് ഇന്ത്യന്‍ ടീമിലെത്താന്‍ സാധിക്കുമോ എന്ന ചിന്തകള്‍ക്കിടെയാണ് പ്രസാദിന്റെ വാക്കുകള്‍. ''ധോണിക്ക് രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങി വരവ് അത്ര എളുപ്പമാവില്ല. തീരുമാനം മാനേജ്‌മെന്റിതാണ്. ധോണി ഫിറ്റ്‌നെസ് നിലനിര്‍ത്തേണ്ടതുണ്ട്. മാത്രമല്ല, ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തികൊണ്ടൊരു തന്ത്രം ടീം മാനേജ്‌മെന്റ് ആലോചിക്കേണ്ടതായി വരും. എങ്കില്‍ മാത്രമെ അദ്ദേഹത്തെ വീണ്ടും ഇന്ത്യന്‍ ജേഴ്്‌സിയില്‍ കാണാന്‍ സാധിക്കൂ.'' പ്രസാദ് പറഞ്ഞു.

കോലിപ്പടയ്ക്കുള്ള പണി പിന്നാലെ വരുന്നുണ്ട്; സൂചന നല്‍കി സൗരവ് ഗാംഗുലി

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ ധോണിക്ക് ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന് കോച്ച് രവി ശാസ്ട്രിയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി അവസാനമായി കളിച്ചത്. ഇന്ത്യ പുറത്തായതിന് പിന്നാലെ വിട്ടുനിന്ന ധോണി സൈനിക സേവനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുകയായിരുന്നു.

click me!