കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സീസണില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നില്ലെങ്കിലുള്ള കാര്യമാണ് ഗാംഗുലി പറഞ്ഞത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

ടി20 ലോകകപ്പിന്റെ ഭാവി 28ന് അറിയാം; കുംബ്ലെയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

ഐപിഎല്‍ നടന്നില്ലെങ്കില്‍ 4000 കോടിയുടെ നഷ്ടം വരുമെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ബിസിസിയുടെ സാമ്പത്തിക പരിമിതികള്‍ പരിശോധിക്കേണ്ടതുണ്ട്. എത്രത്തോളം പണം നഷ്ടമാകുന്നു എന്നുള്ളത് ചിന്തിക്കണം. ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ 4000 കോടി രൂപയാണ് നഷ്ടമാകാന്‍ പോകുന്നത്. ഇത് വലിയ തുകകയാണ്. എന്നാല്‍ ഐപിഎല്‍ നടന്നില്ലെങ്കില്‍ താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഐപിഎല്‍ നടത്താന്‍ സാധിച്ചാല്‍ കാര്യങ്ങല്‍ ശരിയായ ദിശയില്‍ പോവും.'' ഗാംഗുലി പറഞ്ഞു.

രാജ്യം ലൗക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സമയമാണിത്. 17നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക. കേന്ദ്രത്തിന്റെ പുതിയ പദ്ധതിയെന്താണെന്നതിന് കാത്തിരിക്കുകയാണ് ബിസിസിഐ. ലൗക്ക്ഡൗണില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചാല്‍ ഐപിഎല്‍ നടത്താനുള്ള സാധ്യതകള്‍ ആലോചിക്കുമെന്ന് ഗാംഗുലി അറിയിച്ചു.

ബുണ്ടസ് ലിഗയില്‍ നാളെ പന്തുരുളും; പ്രതീക്ഷയോടെ ഫുട്‌ബോള്‍ ആരാധകര്‍

താരങ്ങള്‍ക്ക് ഗ്രേഡ് അനുസരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടിയാണ് വര്‍ഷത്തില്‍ നല്‍കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബൂമ്ര എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. ഗ്രേഡ് എയില്‍ ഉള്ളവര്‍ക്ക് 5 കോടിയാണ് നല്‍കുന്നത്. ബി, സി ഗ്രേഡിലുള്ളവര്‍ക്ക് യഥാക്രമം മൂന്നും ഒരു കോടിയുമാണ് പ്രതിഫലം.