ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

Published : Aug 12, 2019, 05:23 PM ISTUpdated : Aug 12, 2019, 05:26 PM IST
ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശ്രേയസ് അയ്യര്‍. 68 പന്തില്‍ നിന്ന് 71 റണ്‍സാണ് അയ്യര്‍ നേടിയത്. താരത്തെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശ്രേയസ് അയ്യര്‍. 68 പന്തില്‍ നിന്ന് 71 റണ്‍സാണ് അയ്യര്‍ നേടിയത്. താരത്തെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും താരത്തെ കുറിച്ച് പ്രതീക്ഷയിലാണ്.

ഗംഭീറും യുവതാരത്തെ കുറിച്ച് വാചാലനായി. '' ഡല്‍ഹി ക്യാപിറ്റല്‍സ് ഡ്രസിങ് റൂമില്‍ താന്‍ ശ്രേയസിനൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. താരത്തിന് കുറച്ചധികം അവസങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകുമെന്നാണ് പ്രതീക്ഷ.'' ഗംഭീര്‍ പറഞ്ഞു. 

ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായാലും വിന്‍ഡീന് നല്ലത് പേസര്‍മാരെ സഹായിക്കുന്ന ട്രാക്കൊരുക്കുകയാണ് നല്ലതെന്നും ഗംഭീര്‍. ബാറ്റിങ് പിച്ചുകള്‍ തയ്യാറാക്കിയാല്‍ അത് ഇന്ത്യന്‍ ടീമിന് സഹായകമാവും. ആതിഥേയര്‍ എന്ന നിലയിലുള്ള ആനുകൂല്യം മുതലാക്കണമെങ്കില്‍ വേഗതയുള്ള വിക്കറ്റുകള്‍ തയ്യാറാക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ഗംഭീര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ