
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആറാമെത്താനും അശ്വിന് സാധിച്ചിരുന്നു. ഇക്കാര്യത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണെ മറികടക്കാന്‍ അശ്വിന് സാധിച്ചു. 93 ടെസ്റ്റില്‍ നിന്ന് 33-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ആന്‍ഡേഴ്‌സണ്‍ (32), ഗ്ലെന്‍ മക്ഗ്രാത് (29), ഇയാന്‍ ബോതം (27), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (26) എന്നിവരെയാണ് അശ്വിന്‍ മറികടന്നത്.
ഇപ്പോള്‍ അശ്വിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ് അശ്വിന്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പരാജയപ്പെട്ടത് അശ്വിന്റെ അഭാവമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സെലക്റ്ററുമായിരുന്നു സബാ കരീം അഭിപ്രായപ്പെട്ടു. ഇക്കാര്യം അശ്വിന്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല ട്വീറ്റുകളും അശ്വിനെ പിന്തുണച്ചുകൊണ്ട് വന്നിട്ടുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം...
ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടുന്ന താരങ്ങളില്‍ മുത്തയ്യ മുരളീധരാനാണ് (67) മുന്നില്‍. 133 ടെസ്റ്റില്‍ നിന്നാണ് നേട്ടം. അദ്ദേഹത്തെ മറികടക്കാന്‍ അശ്വിന് സാധിച്ചേക്കില്ല. എന്നാല്‍ രണ്ടാമനാവാന്‍ കഴിഞ്ഞേക്കും. ഷെയ്ന്‍ വോണ്‍ (37), റിച്ചാര്‍ഡ് ഹാഡ്‌ലീ (36), അനില്‍ കുംബ്ലെ (35), രംഗന ഹെരാത് (34) എന്നിവരാണ് മുരളീധരന് പിന്നില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കാനും അശ്വിനായി. ടെസ്റ്റില്‍ ഇതുവരെ 479 റണ്‍സാണ് വെറ്ററന്‍ സ്പിന്നറുടെ സമ്പാദ്യം. ഏകദിനത്തില്‍ 151 വിക്കറ്റ് നേടി. ടി20 ക്രിക്കറ്റില്‍ 72 വിക്കറ്റുണ്ട്. അശ്വിന് ഇതുവരെ 702 വിക്കറ്റുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ നേടിയ ഇന്ത്യക്കാരില്‍ മൂന്നാമന്‍. രണ്ടാമതുള്ള ഹര്‍ഭജന്‍ സിംഗിന് 711 വിക്കറ്റുണ്ട്. ഒന്നാം സ്ഥാനക്കാരന്‍ അനില്‍ കുംബ്ലെ 956 വിക്കറ്റ് സ്വന്തമാക്കി.
അശ്വിന്റെ കരുത്തില്‍ ആതിഥേയരെ 150ന് പുറത്താക്കിയ ഇന്ത്യ മികച്ച തുടക്കം നേടിയിരുന്നു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തന്നിട്ടണ്ട് ഇന്ത്യ. അരങ്ങേറ്റക്കാരന്‍ യശസ്വി ജയസ്വാള്‍ (40), രോഹിത് ശര്‍മ (30) എന്നിവരാണ് ക്രീസില്‍. അശ്വിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തി.
വിക്കറ്റിന് പിന്നില്‍ വായടക്കാതെ ഇഷാന്‍ കിഷന്‍, വിരാട് കോലിക്കും ഉപദേശം-വീഡിയോ