ധോണി പൂജാരയ്ക്ക് അവസരം നല്‍കുമോ..? മുന്‍ ഇന്ത്യന്‍ താരം പറയുന്നതിങ്ങനെ

Published : Apr 07, 2021, 10:02 PM IST
ധോണി പൂജാരയ്ക്ക് അവസരം നല്‍കുമോ..? മുന്‍ ഇന്ത്യന്‍ താരം പറയുന്നതിങ്ങനെ

Synopsis

2014ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. പിന്നീടുള്ള സീസണുകളില്‍ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല.  

മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരിച്ചെത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ സ്വന്തമാക്കിയത്. 2014ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. പിന്നീടുള്ള സീസണുകളില്‍ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല.

ചെന്നൈ പൂജാരയെ ടീമിലെത്തിച്ചപ്പോല്‍ മറ്റു ഫ്രാഞ്ചൈസികള്‍ അഭിനന്ദിക്കുകയുണ്ടായി. ടീമിലെത്തിയെങ്കിലും പൂജാര കളിക്കുമോ എന്നുള്ള കാര്യം ഉറപ്പൊന്നുമില്ല. റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ് എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലുണ്ട്. മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും പറയുന്നത് ഇതുതന്നൊയണ് പൂജാരയ്ക്ക് ചെന്നൈയുടെ പ്ലയിംഗ് ഇലവനില്‍ ഉണ്ടാവില്ലെന്നാണ് ഓജ പറയുന്നത്. 

Excited and honoured to receive the official kit from MS Dhoni bhai and the Chennai Super Kings family! Looking forward to a great season ahead 👍🏼 #famlove #fresher #whistlepodu

Posted by Cheteshwar Pujara on Wednesday, 7 April 2021

ഇങ്ങനെ പറയുന്നതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ട്. ഓജ പറയുന്നതിങ്ങനെ... ''എനിക്ക് തോന്നുന്നില്ല പൂജാര സിഎസ്‌കെയുടെ പ്ലയിംഗ് ഇലവനില്‍ ഉണ്ടാവില്ലെന്ന്. ചിലപ്പോള്‍ ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ രണ്ടോ മൂന്നോ മത്സരങ്ങള്‍ കളിച്ചേക്കാം. പൂജാര മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നതില്‍ സംശയമൊന്നുമില്ല. ഏതൊരു ഫോര്‍മാറ്റും അദ്ദേഹത്തിന് കളിക്കാം. എന്നാല്‍ ടി20യെ ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ശരീരം പൂര്‍ണമായും ഫിറ്റായിരിക്കണം. ഫീല്‍ഡില്‍ നിന്ന് നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണ്. പൂജാരയ്ക്ക് വിനയാകുന്നതും ഇതുതന്നെയാണ്. 

പൂജാര ടീമിലെത്തുന്നത് ഐപിഎല്‍ കളിക്കാന്‍ അവസരം കിട്ടാത്ത പലരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഐപിഎല്‍ കളിക്കുന്നത്. ഇത് യുവതാരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.'' ഓജ വ്യക്തമാക്കി.

30 മത്സരങ്ങളാണ് പൂജാര ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 390 റണ്‍സും നേടി. 20.52-ാണ് പൂജരായുടെ ശരാശരി. 99.74 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര ഇത്രയും റണ്‍സ് നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച