
ലണ്ടന്‍: കരിയറിലെ മോശം ഫോമിലൂടെയാണ് ഇന്ത്യയുടെ ഉപനായകന്‍ അജിന്‍ക്യ രഹാനെ കടന്നുപോകുന്നത്. പരമ്പരയില്‍ ഇന്ത്യന്‍ ഉപനായകന്‍ അര്‍ധ സെഞ്ച്വറിയിലെത്തിയത് ഒരേയൊരു തവണ. 5, 1, 61, 18, 10, 14, 0 എന്നിങ്ങനെയാണ് ഇംഗ്ലണ്ടിനെതിരെ രഹാനെയുടെ ബാറ്റിംഗ് പ്രകടനം. ആത്മവിശ്വാസമില്ലാത്ത അലക്ഷ്യമായിട്ടാണ് രഹാനെ ബാറ്റ് വീശുന്നത്.
ക്രിസ് വോക്‌സിന്റെ പന്തില്‍ ഇന്നലെ പൂജ്യത്തിനാണ് രഹാനെ വീണത്. മാസങ്ങളായി തുടരുന്ന മോശം പ്രകടനത്തിന് മറ്റൊരു ഉദാഹരണം കൂടി. നാലാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്ക് പിന്നില്‍ ആറാമതായി രഹാനെയെ ഇറക്കിയതിലൂടെ വ്യക്തമായ സന്ദേശമാണ് താരത്തിന് നല്‍കിയതെന്നാണ് സൂചന.
ഫോമിലെത്താന്‍ വിഷമിക്കുന്ന താരത്തിന് തല്‍കാലത്തേക്കെങ്കിലും ഒരു ഇടവേള നല്‍കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണും സഹീര്‍ ഖാനും പറയുന്നത്. പ്രതിഭയുള്ള താരത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നും ലക്ഷ്മണ്‍ പറയുന്നു. ഫോം ഔട്ടിലുള്ള ഒരാളെ സമ്മര്‍ദ്ധത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ ടീമിനാകണമെന്ന് സഹീര്‍ ഖാന്‍.
സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണമെന്ന് നേരത്തെ മുന്‍താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് രഹാനെയ്‌ക്കെതിരെ ക്രിക്കറ്റ് ലോകം ഉയര്‍ത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!