മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു

Published : Nov 01, 2026, 10:15 PM IST
N M Amarnath

Synopsis

കണ്ണൂരിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എൻ എം അമർനാഥ് അന്തരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്യവേ കാറിടിച്ച് ടാങ്കറിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. നാളെ വൈകുന്നേരം പയ്യാമ്പലം ശ്മശാനത്തിലാണ് സംസ്കാരം.

കണ്ണൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു. കണ്ണൂര്‍ ഒണ്ടേന്‍പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം സുദീപത്തില്‍ എന്‍ എം അമര്‍നാഥ് (ലാലേട്ടന്‍ 78) ആണ് മരണപ്പെട്ടത്. മുന്‍ ബാഡ്മിന്റണ്‍, ഹോക്കി, ക്രിക്കറ്റ് താരവും ബാഡ്മിന്റണ്‍ പരിശീലകനും എഫ് സി ഐ മാനേജരുമായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കാറിടിച്ച് ടാങ്കറിനടിയില്‍പ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ടാങ്കര്‍ ലോറിയുടെ ടയര്‍ ദേഹത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ വൈകീട്ട് 5.35 ന് തെക്കീബസാര്‍ മക്കാനിക്ക് സമീപത്തായിരുന്നു അപകടം. ഉടന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലബാര്‍ ബേക്കറി ഉടമ പരേതനായ നാക്കടി മാധവന്റെയും മോട്ടില്‍ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പരേതയായ സുഗുണ. മകന്‍: ദീപക് അമര്‍നാഥ്. മരുമകള്‍: ജുനി.

സഹോദരങ്ങള്‍: എന്‍ എം പ്രേംകുമാര്‍ (റിട്ട. എയര്‍ഫോഴ്‌സ്), എന്‍ എം ശോഭന, എന്‍ എം ഗിരിജ, എന്‍ എം അരുണ്‍ കുമാര്‍, എന്‍ എം ഗീത, എന്‍ എം അജിത്ത് കുമാര്‍, എന്‍ എം നന്ദകുമാര്‍, എന്‍ എം സ്വരൂപ് കുമാര്‍, എന്‍ എം ജീവാനന്ദ്. സംസ്‌കാരം നാളെ മ്ൂന്ന് മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷന്‍': ട്രോളര്‍ക്ക് ചുട്ട മറുപടിയുമായി ആര്‍ അശ്വിന്‍
ആർക്കാണ് കണ്‍സിസ്റ്റൻസിയുള്ളത്? സഞ്ജുവിനെ മാത്രം വിമർശിച്ചാല്‍ മതിയോ?