'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സ്, നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷന്‍': ട്രോളര്‍ക്ക് ചുട്ട മറുപടിയുമായി ആര്‍ അശ്വിന്‍

Published : Nov 01, 2026, 05:57 PM IST
Sanju Samson

Synopsis

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ആർ അശ്വിൻ. സഞ്ജുവിന് പകരം വൈഭവ് സൂര്യവംശിയെ ടീമിലെടുക്കണമെന്ന വാദങ്ങൾക്കിടെയാണ് അശ്വിൻ ട്രോളർക്ക് മറുപടി നൽകിയത്.

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും സഞ്ജു സാംസണ്‍ പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ചര്‍ച്ചകള്‍. പരമ്പരയില്‍ ആദ്യ മത്സരം മാറ്റി നിര്‍ത്തിയാല്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 67, 14, 18, 4, 4 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ടീമില്‍ അദ്ദേഹത്തിന് പകരം 15 കാരനായ യുവതാരം വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തണമെന്ന വാദം ശക്തമാവുകയാണ്. എന്നാല്‍ സഞ്ജുവിന് പൂര്‍ണ പിന്തുണയുമായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റും മുന്‍ താരം ആര്‍ അശ്വിനും രംഗത്തെത്തിയിട്ടുണ്ട്.

പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം അവസരം ലഭിച്ച വൈഭവ് സൂര്യവംശി 4, 45 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. അതേസമയം, ഈ വര്‍ഷം ആദ്യം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും നിര്‍ണായക പങ്കുവഹിച്ചിരുന്നു. സഞ്ജുവിന്റെ ദീര്‍ഘകാലത്തെ പ്രകടനവും പരിചയസമ്പത്തുമാണ് ടീം മാനേജ്‌മെന്റിനെ അദ്ദേഹത്തിന് പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. സൂര്യവംശി നിലവില്‍ ക്രിക്കറ്റ് ആസ്വദിക്കട്ടെയെന്നാണ് അശ്വിന്‍ പലതവണ വ്യക്തമാക്കിയത്.

ട്രോളര്‍ക്ക് അശ്വിന്റെ കിടിലന്‍ മറുപടി

ഞായറാഴ്ച നടന്ന അവസാന മത്സരത്തിലും സഞ്ജു നാല് റണ്‍സിന് പുറത്തായതോടെ, അശ്വിനെ ലക്ഷ്യമിട്ട് ഒരു സോഷ്യല്‍ മീഡിയ കമന്റെത്തി. അതിങ്ങനെയായിരുന്നു... 'ഹലോ അശ്വിന്‍, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ആയ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടിരിക്കുന്നു.' എന്നായിരുന്നു ആ ട്രാളിന്റെ ഉള്ളടക്കം. എന്നാല്‍ ഇതിന് അതേ നാണയത്തില്‍ വളരെ രസകരമായ മറുപടിയാണ് അശ്വിന്‍ നല്‍കിയത്... 'സഞ്ജു എന്റെ ഫസ്റ്റ് ചോയ്‌സാണ്, അദ്ദേഹം നിങ്ങളുടെ ഫുള്‍ടൈം ഒബ്‌സെഷനാണ്.' അശ്വിന്‍ കുറിച്ചിട്ടു.

ടീം സെലക്ഷനെക്കുറിച്ചുള്ള പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്കും ജനപ്രിയ അഭിപ്രായങ്ങള്‍ക്കും ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കലല്ല, മറിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ജോലിയെന്ന് അഞ്ചാം ടി20ക്ക് മുന്നോടിയായി ഗംഭീര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം വാഹനാപകടത്തില്‍ മരണപ്പെട്ടു
ആർക്കാണ് കണ്‍സിസ്റ്റൻസിയുള്ളത്? സഞ്ജുവിനെ മാത്രം വിമർശിച്ചാല്‍ മതിയോ?