
അഹമ്മദാബാദ്: മൊട്ടേറ പിച്ചിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനുമായി ഇതിഹാസ വിന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്‌സ്. അഹമ്മാദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റ് രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് അവസാനിച്ചിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍, മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് തുടങ്ങിയവരെല്ലാം പിച്ചിനെതിരെ രംഗത്തെത്തി. ഇത്തരം പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്നായിരുന്നു പലരുടെയും അഭിപ്രായം.
എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം തള്ളി കളയുകയാണ് റിച്ചാര്‍ഡ്‌സ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു താരത്തിന്റെ ബുദ്ധിയും ശക്തിയുമാണ് ടെസ്റ്റ് ക്രിക്കറ്റിലൂടെ പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ പര്യടനത്തിന് പോവുമ്പൊ വ്യക്തമായ കണക്കൂകൂട്ടന്‍ വേണം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കുമെന്ന് ബോധ്യമുണ്ടായിരിക്കണം. അതുകൊണ്ടുതന്നെ പിച്ചിനെ കുറിച്ചുള്ള വിലാപത്തില്‍ കാര്യമൊന്നുമില്ല.
അടുത്ത ടെസ്റ്റിലും ഇതേ സാഹചര്യം തന്നെയായിരിക്കും. എങ്ങനെ പ്രതിരോധിക്കണമെന്നുള്ളതാണ് ഇംഗ്ലണ്ട് താരങ്ങള്‍ പഠിക്കേണണ്ടത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രതിരോധിച്ച് നിര്‍ത്താനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കൂ. പിച്ചിന്റെ സ്വഭാവത്തില്‍ ഇടപെടാനുള്ള അവസരം എനിക്കുണ്ടെങ്കില്‍ ഞാനും ഇങ്ങനെതന്നെ ചെയ്യൂ. ആദ്യ ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ട് ഒരു സുഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്.
എന്നാലിപ്പോള്‍ ആ ചട്ടക്കൂടില്‍ അവര്‍ പുറത്തുവന്നു. മുന്നിലുളള വെല്ലുവിളി അതിജീവിക്കാന്‍ ശ്ര്മിക്കൂ. ഇന്ത്യയില്‍ മാത്രമല്ല, സീമിങ് ട്രാക്കുകളിലും ടീമുകള്‍ കളിക്കുന്നുണ്ട്. ഈ പരാതി പറയുന്നര്‍ അക്കാര്യം കൂടി ശ്രദ്ധിക്കണം.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!