ഇനിയും ബാഴ്‌സയില്‍ നില്‍ക്കരുത്; മെസിയോട് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം

Published : Aug 15, 2020, 03:13 PM IST
ഇനിയും ബാഴ്‌സയില്‍ നില്‍ക്കരുത്; മെസിയോട് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം

Synopsis

ബാഴ്‌സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി ക്ലബ് വിടുന്നതായിരിക്കും നല്ലതെന്ന് വ്യക്തമാക്ക മുന്‍ ഇംഗ്ലീഷ് താരം റിയോ ഫെര്‍ഡിനാന്‍ഡ്.

ലിസ്ബണ്‍: ബാഴ്‌സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി ക്ലബ് വിടുന്നതായിരിക്കും നല്ലതെന്ന് വ്യക്തമാക്ക മുന്‍ ഇംഗ്ലീഷ് താരം റിയോ ഫെര്‍ഡിനാന്‍ഡ്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ നാണംകെട്ട തോല്‍വിക്ക് ശേഷം സംസാരിക്കുകയായിരുന്നു ഫെര്‍ഡിനാന്‍ഡ്. 

ബാഴ്‌സലേണയില്‍ നിന്നുകൊണ്ട് മെസിക്ക് ഇനിയൊരു കിരീടം ചാംപ്യന്‍സ് ലീഗ് കിരീടം കൂടി നേടാനാകില്ലെന്നാണ് ഫെര്‍ഡിനാന്‍ഡിന്റെ പക്ഷം. ഇന്നലെ തോല്‍വിക്ക് ശേഷം മെസി ടണലില്‍ ഇരിക്കുന്ന ഫോട്ടോ പല ഫുട്‌ബോള്‍ ആരാധകരുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഈ ചിത്രം ഉള്‍കൊണ്ടിട്ട് കൂടിയാണ് ഫെര്‍ഡിനാന്റ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അതേസമയം മെസിക്കും ബോര്‍ഡുമായുള്ള ഒരുപാട് കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മെസി ഇക്കാര്യം മുമ്പും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ബയേണിനെതിരായ തോല്‍വിക്ക് ശേഷ മെസി ഒരിക്കല്‍കൂടി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ക്ലബില്‍ ഇനിയും മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ താരം ടീം വിടുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവണമെന്നും സൈനിംഗുകള്‍ കൂടുതല്‍ നന്നാക്കണമെന്നുമാണ് മെസി ബോര്‍ഡിനെ അറിയിച്ചിട്ടുള്ളത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെല്‍ബണ്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ്: ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായി, കിരീട പോരാട്ടത്തിൽ 12 ടീമുകൾ
അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന