വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അറസ്റ്റില്‍

Published : May 06, 2025, 12:22 PM IST
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി, മുന്‍ മുംബൈ ഇന്ത്യന്‍സ് താരം അറസ്റ്റില്‍

Synopsis

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുംബൈ ഇന്ത്യൻസ് താരം ശിവാലിക് ശർമ അറസ്റ്റിൽ.

ജയ്പൂര്‍: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബറോഡ ക്രിക്കറ്റര്‍ ശിവാലിക് ശര്‍മ പൊലീസ് കസ്റ്റഡിയില്‍. മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ശിവാലിക്. വിവാഹ വാഗ്ദാനം നല്‍കി ശിവാലിക് തന്നോട് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് യുവതി ജോധ്പൂരിലെ കുടി ഭഗത്സാനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ശിവാലിക്കിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷം മുമ്പാണ് മുമ്പ് ഇരുവരും വഡോദരയില്‍ വച്ച് കണ്ടുമുട്ടിയത്. അതിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വളരുകയായിരുന്നു. പരാതിക്ക് പിന്നാലെ 26കാരനായ ശിവാലിക് ശര്‍മ്മയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബറോഡ ടീമില്‍ പാണ്ഡ്യ സഹോദരന്മാരായ ക്രുനാല്‍, ഹാര്‍ദിക് എന്നിവരുടെ സഹതാരമാണ് ശിവാലിക്ക്.

ആരാണ് ശിവാലിക് ശര്‍മ?

ബറോഡ ആസ്ഥാനമായുള്ള ക്രിക്കറ്റ് താരം ഇടംകൈയ്യന്‍ ബാറ്റിംഗ് ഓള്‍റൗണ്ടറാണ്. 2018ല്‍ ആഭ്യന്തര ടീമിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിച്ചു. 1,087 റണ്‍സാണ് സമ്പാദ്യം. 13 ലിസ്റ്റ് എ മത്സരങ്ങളിലും 19 ടി20 കളിലും കളിച്ച ശിവാലിക് യഥാക്രമം 322 റണ്‍സും 349 റണ്‍സും നേടി. ഈ വര്‍ഷം ജനുവരിയില്‍ ബറോഡയുടെ രഞ്ജി ട്രോഫി സീസണിലാണ് ശിവാലിക് അവസാനമായി കളിച്ചത്. 

2023 സീസണിന് മുന്നോടിയായി നടന്ന ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് ശിവാലിക്കിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ നവംബറില്‍ നടന്ന മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം