ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്? റിപ്പോര്‍ട്ടുകള്‍ ശരിവച്ച് മുന്‍ കിവീസ് താരം

Published : Dec 24, 2022, 02:32 PM IST
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്? റിപ്പോര്‍ട്ടുകള്‍ ശരിവച്ച് മുന്‍ കിവീസ് താരം

Synopsis

മുന്‍ ന്യൂസിലന്‍ഡ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ്. സ്‌റ്റോക്‌സ് ക്യാപ്റ്റനാവുമെന്നാണ് സ്‌റ്റൈറിസ് പറയുന്നത്.

കൊച്ചി: ഇംഗ്ലീഷ് ടെസ്റ്റ് ടീം നായകന്‍ എന്ന നിലയില്‍ ഇപ്പോള്‍ മിന്നി തിളങ്ങുന്ന സ്റ്റോക്‌സിനെ വന്‍ തുക മുടക്കി ചെന്നൈ ഒന്നും കാണാതെയല്ല ടീമില്‍ എത്തിച്ചിട്ടുള്ളത്. ഇതുവരെയുള്ള എല്ലാ ഐപിഎല്‍ സീസണിലും ചെന്നൈയെ നയിച്ചത് അവരുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയാണ്. എംഎസ്ഡി പാഡ് അഴിക്കുമ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവനായുള്ള അന്വേഷണത്തിലാണ് ചെന്നൈ. അതിനുള്ള ഉത്തരമാണ് ബെന്‍ സ്റ്റോക്‌സില്‍ എത്തി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ ന്യൂസിലന്‍ഡ് താരവും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ്. സ്‌റ്റോക്‌സ് ക്യാപ്റ്റനാവുമെന്നാണ് സ്‌റ്റൈറിസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അങ്ങനെയാണ് ഞാന്‍ കരുതുന്നത്. ബെന്‍ സ്റ്റോക്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാകുമെന്ന് തന്നെയാണ് വിശ്വാസം. എം എസ് ധോണി നായകസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ സീസണില്‍ തന്നെ നടത്തിയിരുന്നു. ഐപിഎല്ലില്‍ മാത്രമാണിപ്പോള്‍ ധോണി കളിക്കുന്നത്. ധോണി ബാറ്റണ്‍ സ്‌റ്റോക്‌സിന് കൈമാറുമെന്ന് എനിക്കുറപ്പുണ്ട്. അത് ചിലപ്പോള്‍ ഉടന്‍ തന്നെ ഉണ്ടായേക്കാം. സ്‌റ്റോക്‌സ് ക്യാപ്റ്റനാവും.'' സ്റ്റൈറിസ് വ്യക്തമാക്കി.

ധോണിക്കിത് അവസാന ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നത്. പുതിയ നായകരെ കണ്ടുപിടിക്കേണ്ടതും അദ്ദേഹത്തിന്റെ ചുമതലയാണ്. കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കീഴില്‍ ടീമിന് വിജയങ്ങള്‍ നേടാന്‍ കഴിയാതെ വന്നപ്പോള്‍ ജഡേജ സ്വയം മാറി. നായകസ്ഥാനം വീണ്ടും ധോണിയുടെ കൈകകളില്‍ വരികയായിരുന്നു. സ്‌റ്റോക്‌സാവട്ടെ ഒരു നായകസ്ഥാനം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരവുമാണ്. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതും സ്‌റ്റോക്‌സാണ്.

16.25 കോടി മുടക്കിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. സിഎസ്‌കെയുടെ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ താരമാണ് സ്‌റ്റോക്‌സ്. സണ്‍റൈഴേസ്സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു.

ഈച്ചയ്ക്ക് പോലും കടക്കാനാവാത്ത വിധം സുരക്ഷ; അർഹതയില്ലാത്ത ഷെഫ് എങ്ങനെ കടന്നുകൂടി, ഫിഫ അന്വേഷിക്കുന്നു

PREV
Read more Articles on
click me!

Recommended Stories

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഓസ്ട്രേലിയ, ഇംഗ്ലണ്ട് വീണ്ടും താഴേക്ക്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
രാഹുലിന് സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതെ ബിസിസിഐ പ്രതിനിധി, ട്രോളുമായി ആരാധകര്‍