R Ashwin: അശ്വിനെ എക്കാലത്തെയും മഹാനെന്ന് രോഹിത് വിളിച്ചത് നാക്കുപിഴയെന്ന് മുന്‍ പാക് താരം

Published : Mar 09, 2022, 06:36 PM IST
R Ashwin: അശ്വിനെ എക്കാലത്തെയും മഹാനെന്ന് രോഹിത് വിളിച്ചത് നാക്കുപിഴയെന്ന് മുന്‍ പാക് താരം

Synopsis

എന്‍റെ കാഴ്ചപ്പാടില്‍ അശ്വിന്‍ എക്കാലത്തെയും മഹാനായ കളിക്കാരനാണ്. രാജ്യത്തിനായി ഇത്രയും കാലം കളിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുന്നു അശ്വിന്‍. എത്രയോ മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചിരിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുണ്ടായിരിക്കാം. പക്ഷെ എന്‍റെ കണ്ണില്‍ അദ്ദേഹം എക്കാലത്തെയും മഹാനായ കളിക്കാരനാണ് എന്നായിരുന്നു രോഹിത്തിന്‍റെ പ്രസ്താവന.  

ബംഗലൂരു: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍(IND vs SL) ഇന്നിംഗ്സ് ജയം നേടിയശേഷം മത്സരത്തില്‍ ആറ് വിക്കറ്റെടുക്കുകയും വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ(Kapil Dev) മറികടക്കുകയും ചെയ്ത സ്പിന്നര്‍ ആര്‍ അശ്വിനെ(R Ashwin) എക്കാലത്തെയും മഹാനെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) വിശേഷിപ്പിച്ചതിനെതിരെ മുന്‍ പാക് താരം റഷീദ് ലത്തീഫ്(Rashid Latif). മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് രോഹിത് അശ്വിനെ എക്കാലത്തെയും മഹാനായ കളിക്കാരനെന്ന് വിശേഷിപ്പിച്ചത്.

എന്‍റെ കാഴ്ചപ്പാടില്‍ അശ്വിന്‍ എക്കാലത്തെയും മഹാനായ കളിക്കാരനാണ്. രാജ്യത്തിനായി ഇത്രയും കാലം കളിക്കുകയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയും ചെയ്യുന്നു അശ്വിന്‍. എത്രയോ മത്സരങ്ങളില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചിരിക്കുന്നു. ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുണ്ടായിരിക്കാം. പക്ഷെ എന്‍റെ കണ്ണില്‍ അദ്ദേഹം എക്കാലത്തെയും മഹാനായ കളിക്കാരനാണ് എന്നായിരുന്നു രോഹിത്തിന്‍റെ പ്രസ്താവന.

ടെസ്റ്റ് റാങ്കിംഗില്‍ ജഡ്ഡു തരംഗം, ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ തലപ്പത്ത്; ബാറ്റര്‍മാരില്‍ റിഷഭിന് നേട്ടം

ഇതിനെതിരെയാണ് മുന്‍ പാക് നായകന്‍ കൂടിയായ റഷീദ് ലത്തീഫ് രംഗത്തെത്തിയത്. അശ്വിന്‍ മഹാനായ കളിക്കാരനാണെങ്കിലും വിദേശത്തെ പ്രകടനങ്ങള്‍ കണക്കിലെടുത്താല്‍ അദ്ദേഹം എക്കാലത്തെയും മഹാനെന്ന പദവിയിലെത്താന്‍ ഇനിയും ഏറെ സമയമെടുക്കുമെന്ന് ലത്തീഫ് പറഞ്ഞു.

അശ്വിന്‍ മഹാനായ ബൗളറാണെന്നതില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തിന്‍റെ പന്തുകളില്‍ വരുത്തുന്ന വ്യത്യസ്തകള്‍ അപാരമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എസ് ജി പന്തുകളില്‍ പന്തെറിയുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച ബൗളറാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ വിദേശ പിച്ചുകളിലെ കാര്യമെടുക്കുമ്പോള്‍ ഞാന്‍ രോഹിത് പറഞ്ഞതിനോട് യോജിക്കില്ല. കാരണം വിദേശത്ത് അശ്വിനെക്കാള്‍ മികവ് കാട്ടിയ ബൗളറാണ് കുംബ്ലെ. എന്തിന് രവീന്ദ്ര ജഡേജ പോലും വിദേശ പിച്ചുകളില്‍ അശ്വിനെക്കാള്‍ മികവ് കാട്ടിയിട്ടുണ്ട്. മുന്‍കാലത്തെ പ്രകടനം കണക്കിലെടുത്താല്‍ ബിഷന്‍ സിംഗ് ബേദിയും വിദേശത്ത്  അശ്വിനെക്കാള്‍ മികവ് കാട്ടിയ ബൗളറാണ്.

ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര

എന്നാല്‍ ഇന്ത്യയിലെ കാര്യം മാത്രമെടുത്താല്‍ രോഹിത് പറഞ്ഞതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ അശ്വിനെക്കുറിച്ച് രോഹിത് പറഞ്ഞത് നാക്കുപിഴയാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരുപക്ഷെ കളിക്കാരെ പ്രചോദിപ്പിക്കാന്‍ പറഞ്ഞതുമാവാമെന്നും ലത്തീഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് പിഴുതാണ് അശ്വിന്‍ കപില്‍ ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നത്.

നിലവില്‍ 436 വിക്കറ്റുകളുള്ള അശ്വിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ 619 വിക്കറ്റുകളുള്ള അനില്‍ കുംബ്ലെ മാത്രമാണുള്ളത്. വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്നതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 10 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അശ്വിന്‍ ഇടം നേടിയിരുന്നു. നിലവില്‍ 85 ടെസ്റ്റില്‍ നിന്ന് 436 വിക്കറ്റാണ് അശ്വിന്‍റെ പേരിലുള്ളത്. 30 തവണ അഞ്ച് വിക്കറ്റ് നേട്ടവും ഏഴ് തവണ പത്ത് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍