സച്ചിനില്ലാത്ത ഒരു ലോകകപ്പ് ടീം..! ഇതിഹാസത്തെ പുറത്താക്കാനാവില്ല, എന്നാല്‍ അഫ്രീദി പുറത്താക്കും

By Web TeamFirst Published May 8, 2020, 8:41 AM IST
Highlights

സച്ചിനേയും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയും ഒഴിവാക്കികൊണ്ടുള്ള ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അഫ്രീദി.
 

കറാച്ചി: ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്ലാത്ത ഒരു ലോകകപ്പ് ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിക്ക് ചിന്തിക്കാനാവും. സച്ചിനേയും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയും ഒഴിവാക്കികൊണ്ടുള്ള ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അഫ്രീദി. ഇന്ത്യയെ രണ്ടാം തവണ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. 
    
എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ പ്രഖ്യാപിച്ച് വാര്‍ണര്‍; പ്രമുഖര്‍ പുറത്ത്

വിരാട് കോലിയാണ് അഫ്രീദിയുടെ ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. അഞ്ച് പാകിസ്താന്‍ താരങ്ങളേയും നാല് ഓസ്‌ട്രേലിയന്‍ താരങ്ങളേയും അഫ്രീദി ടീമിലുള്‍പ്പെടുത്തി. ശേഷിക്കുന്ന ഒരാള്‍ ദക്ഷിണാഫ്രിക്കകാരനാണ്. ആറ് ലോകകപ്പുകള്‍ കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിന്‍ തന്നെ. 44 ലോകകപ്പ് ഇന്നിങ്‌സുകളില്‍ നിന്ന് 56.95 ശരാശരിയില്‍ 2278 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ധോണിയാട്ടെ ലോകത്തെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ്. മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. 

ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് കുറ്റം ഭാര്യക്ക്; ഞാനും അനുഷ്‌കയുമെല്ലാം ഇത് കേള്‍ക്കുന്നു: സാനിയ

അഫ്രീദിയുടെ ലോകകപ്പ് ടീം: സയീദ് അന്‍വര്‍, ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍), റിക്കി പോണ്ടിംഗ്, വിരാട് കോലി, ഇന്‍സമാം ഉള്‍ ഹഖ്, വസിം അക്രം, ഗ്ലെന്‍ മാഗ്രാത്, ഷെയ്ന്‍ വോണ്‍, ഷൊയ്ബ് അക്തര്‍, സഖ്‌ലെയ്ന്‍ മുഷ്താഖ്.

click me!