ടി20 ലോകകപ്പ്: ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുന്‍ പാക് താരം

By Web TeamFirst Published Jul 19, 2021, 10:38 PM IST
Highlights

ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഉള്‍പ്പെടുത്തത്. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണുള്ളത്.

കറാച്ചി: ടി20 ലോകകപ്പിന് സമയം അടുത്തുവരികയാണ്. തിയ്യതികളില്‍ തീരുമായില്ലെങ്കിലും ഒക്‌റ്റോബര്‍- നവംബര്‍ മാസങ്ങളിലായിരിക്കും മത്സരം നടക്കുക. അടുത്തിടെ ഐസിസി ഗ്രൂപ്പ് ക്രമം പുറത്തുവിട്ടിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഉള്‍പ്പെടുത്തത്. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണുള്ളത്. യോഗ്യത മത്സരങ്ങള്‍ കഴിഞ്ഞുവരുന്ന നാല് ടീമുകളെ ഇരു ഗ്രൂപ്പിലുമായി കളിപ്പിക്കും. 

ഗ്രൂപ്പ് ക്രമത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്താന്‍ സാധ്യതയുള്ള പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഗ്രൂപ്പ് ഒന്നില്‍ വിന്‍ഡീസ് മികച്ച ടീമാണ്. ഓസ്‌ട്രേലിയക്കെതിരെ ഇക്കഴിഞ്ഞ ടി20 പരമ്പരയില്‍ അവര്‍ക്ക് സമ്പൂര്‍ണ ആധിപത്യമായിരുന്നു. കഴിവുള്ള താരങ്ങളെ ഉപയോഗിച്ച് മികച്ച ടീമിനെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.  ഈ ഗ്രൂപ്പില്‍ നിന്ന് വിന്‍ഡീസിനൊപ്പം ഇംഗ്ലണ്ടും അടുത്ത റൗണ്ടിലേക്ക് മുന്നേറും. 

എന്നാല്‍ ഇവരിലാര് ഫൈനലിലെത്തുമെന്ന് പറയാന്‍ സാധിക്കില്ല. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അനായാസമാണ്. ഫൈനലിലെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരും ക്രിക്കറ്റര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യക്ക് ഗുണമാകുന്നത് ഇത്തരം താരങ്ങളുടെ സാന്നിധ്യമാണ്. മാത്രമല്ല, ലോകകപ്പിന് തൊട്ടുമുമ്പാണ് ഐപിഎല്‍ അവസാനിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം നല്ല ടച്ചിലായിരിക്കും.'' കനേരിയ പറഞ്ഞു.

12 ടീമുകളാണ് ടി20 ലോകകപ്പില്‍ പങ്കെടുക്കുക. യോഗ്യതയ്ക്കായി എട്ട് ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, നമീബിയ ടീമുകളാണ് കളിക്കുക. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പാപുവ ന്യൂ ഗിനിയ, ഒമാന്‍ ടീമുകളുണ്ട്.

click me!