ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് അഫ്രീദി, ഇന്ന് അങ്ങനെയൊരു പേസറുണ്ടോ പാകിസ്ഥാന്? ഇന്‍സിയുടെ മറുപടിയിങ്ങനെ

By Web TeamFirst Published Aug 22, 2022, 9:07 PM IST
Highlights

മത്സരത്തിന് മുമ്പ് പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാ ഉള്‍ ഹഖ്. പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ അഭാവത്തെ കുറിച്ചാണ് ഇന്‍സി സംസാരിക്കുന്നത്.

ഇസ്ലാമാബാദ്: കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. അന്ന് പാകിസ്ഥാന്‍ 10 വിക്കറ്റിന് ജയിക്കുകയും ചെയ്തു. ഏഷ്യാ കപ്പില്‍ ഈമാസം 28ന് ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആ ഓര്‍മ ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാവും. ലോകകപ്പിലെ തോല്‍വി ഇന്ത്യയുടെ പുറത്താകലിന് വഴിവച്ചിരുന്നു. അന്ന് കളിച്ച് ദുബായ് ഇന്റര്‍നാഷണല്‍ സറ്റേഡിയത്തിലാണ് ഏഷ്യാ കപ്പിലെ മത്സരവും നടക്കുന്നത്.

മത്സരത്തിന് മുമ്പ് പാകിസ്ഥാന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാ ഉള്‍ ഹഖ്. പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ അഭാവത്തെ കുറിച്ചാണ് ഇന്‍സി സംസാരിക്കുന്നത്. നേരത്തെ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് അഫ്രീദിക്ക് ഏഷ്യാ കപ്പ് നഷ്ടമായത്. അഫ്രീദിയുടെ അഭാവം പാകിസ്ഥാന്‍ കടുത്ത തലവേദയാകുമെന്നാണ് ഇന്‍സി പറയുന്നത്. 

തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇന്‍സി. ''അഫ്രീദിയുടെ അഭാവം പാകിസ്ഥാനെ ആഴത്തില്‍ ബാധിക്കും. ഇന്ത്യയും പാകിസ്ഥാനും അവസാനം നേര്‍ക്കുനേര്‍ അവരുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്തത് അഫ്രീദിയായിരുന്നു. ആദ്യ ഓവര്‍ മുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അഫ്രീദിക്കായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തില്‍ ഒരു താരം പാകിസ്ഥാന്‍ ടീമിലില്ല. ഇന്ത്യയാവട്ടെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലായിരിക്കും.'' ഇന്‍സി വ്യക്തമാക്കി.

നാണക്കേടാണ്, ഇനിയും ആവര്‍ത്തിക്കരുത്! ശിഖര്‍ ധവാന്‍ അണിഞ്ഞത് ഷാര്‍ദുലിന്‍റെ ജേഴ്‌സി; ബിസിസിഐക്ക് പരിഹാസം

നേരത്തെ, പാകിസ്ഥാന്‍ പരിശീലകന്‍ സഖ്‌ലെയ്ന്‍ മുഷ്താഖും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. അഫ്രീദിയുടെ അഭാവം കടുത്ത ആഘാതം തന്നെയാണെന്ന് സഖ്‌ലെയ്ന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ തന്റെ ബൗളര്‍മാരെ പിന്തുണയ്ക്കാനും അദ്ദേഹം മറന്നില്ല. മുന്‍ പാക് സ്പിന്നറുടെ വാക്കുകള്‍... ''തീര്‍ച്ചയായും അഫ്രീദിയുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ഏഷ്യാകപ്പില്‍ മാത്രമല്ല,  ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലും താരത്തിന്റെ അഭാവും പ്രതിഫലിക്കും. കാരണം, അവന്‍ ലോകോത്തര ബൗളറാണ്. അതവന്‍ തെളിയിച്ചതുമാണ്. അഫ്രീദിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടീമിലുള്ള മറ്റു താരങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. അവരും നന്നായി പന്തെറിയാന്‍ കെല്‍പ്പുള്ളവരാണ്.'' മുഷ്താഖ് പറഞ്ഞു. 

രോഹിത് ശര്‍മ പറഞ്ഞതുപോലെയല്ല, ലോകകപ്പ് ടീമില്‍ ഇനിയും ഒഴിവുകള്‍ ഉണ്ടായേക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാക് വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന്‍, മുന്‍ ഇതിഹാസം വഖാര്‍ യൂനിസ് എന്നിവരെല്ലാം ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. അഫ്രീദിയുടെ അഭാവം ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അഫ്രീദിയുടെ പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഹസ്‌നൈനെ പിസിബി പാക് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 18 ടി20 മത്സരങ്ങളില്‍ 17 വിക്കറ്റുകള്‍ ഹസ്‌നൈന്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ദ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഓവല്‍ ഇന്‍വിസിബിളിന് വേണ്ടി കളിക്കുകയാണ് ഹസ്‌നൈന്‍. 22 കാരനായ ഉടന്‍ ടീമിനൊപ്പം ചേരും.

click me!