ഇതാദ്യമായിട്ടല്ല, ഇത്തരത്തില്‍ സംഭവിക്കുന്നത്. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഇതേ സംഭവമുണ്ടായി. അന്ന് സൂര്യകുമാര്‍ യാദവ് കളിക്കാനെത്തിയത് അര്‍ഷ്ദീപ് സിംഗിന്റെ ജേഴ്‌സി അണിഞ്ഞായിരുന്നു.

ഹരാരെ: സിംബാബ്‌വെക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മത്സരം അല്‍പസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. അതിന്റെ കാരണമാണ് ഏറെ രസകരം. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഗ്രൗണ്ടിലെത്തിയത് ഷാര്‍ദുല്‍ ഠാക്കൂറിന്റെ ജേഴ്‌സിയണിഞ്ഞ്. ഇടങ്കയ്യന്‍ ഓപ്പണര്‍ സാധാരണയായി 42-ാം നമ്പര്‍ ജേഴ്‌സിയാണ് അണിയാറ്. എന്നാല്‍ താരത്തിന് ജേഴ്‌സിമാറി. 54-ാം നമ്പര്‍ ജേഴസിയുമായിട്ടാണ് ധവാന്‍ ക്രീസിലെത്തിയത്. പിന്നീട് അംപയര്‍ ഷാര്‍ദുലിന്റെ പേര് ടാപ് വച്ച് മറച്ചതിന് ശേഷം വീണ്ടും മത്സരം ആരംഭിക്കുകയായിരുന്നു.

ഇതാദ്യമായിട്ടല്ല, ഇത്തരത്തില്‍ സംഭവിക്കുന്നത്. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ഇതേ സംഭവമുണ്ടായി. അന്ന് സൂര്യകുമാര്‍ യാദവ് കളിക്കാനെത്തിയത് അര്‍ഷ്ദീപ് സിംഗിന്റെ ജേഴ്‌സി അണിഞ്ഞായിരുന്നു. അന്ന് സൂര്യുകുമാറും ഓപ്പണറായിരുന്നു. അന്ന് അതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ലഗേജ് വൈകിയെത്തിയതിനെ തുടര്‍ന്നായിരുന്നത്. ഇടയ്ക്കിടെ ഇത്തരത്തില്‍ സംഭവിക്കുന്നതില്‍ ആരാധകര്‍ക്കും തൃപ്തിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ തന്നെ അഭിപ്രായപ്പെടുന്നു. ചില ട്വീറ്റുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…

ജേഴ്‌സി മാറിയെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ധവാന്‍ പുറത്തെടുത്തത്. 68 പന്തുകളില്‍ താരം 40 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യയുടെ ഹീറോ ശുഭ്മാന്‍ ഗില്ലായിരുന്നു. ഏകദിനത്തില്‍ കന്നി സെഞ്ചുറി സ്വന്തമാക്കിയ ഗില്‍ 97 പന്തില്‍ 130 റണ്‍സ് നേടി. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഈ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (61 പന്തില്‍ 50) നിര്‍ണായക സംഭാവന നല്‍കി. 

Scroll to load tweet…
Scroll to load tweet…

മറുപടി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 42 ഓവറുകള്‍ പിന്നിടുമ്പോള്‍ .... റണ്‍സ് സ്‌കോര്‍ബോര്‍ഡിലുണ്ട്. സിക്കന്ദര്‍ റാസ (), ബ്രാഡ് ഇവാന്‍സ് () എന്നിവര്‍ ക്രീസിലുണ്ട്. സീന്‍ വില്യംസ് (43) മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം നേടിയ ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. 

Scroll to load tweet…