
കറാച്ചി: അയര്‍ലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) പുറത്തെടുത്തത്. സൂക്ഷ്മതയോടെ തുടങ്ങിയ സഞ്ജു 42 പന്തില്‍ 77 റണ്‍സാണ് നേടിയത്. ഇതില്‍ നാല് ബൗണ്ടറിയും ഒമ്പത് ഫോറും ഉള്‍പ്പെടും. ദീപക് ഹൂഡയ്‌ക്കൊപ്പം (Deepak Hooda) 176 റണ്‍സാണ് സഞ്ജു കൂട്ടിചേര്‍ത്തത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കും സഞ്ജു അവകാശവാദമുന്നയിച്ച് കഴിഞ്ഞു. ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിക്കില്ല.
അയര്‍ലന്‍ഡിനെതിരെ സഞ്ജു അര്‍ധ സെഞ്ചുറി നേടിയെങ്കിലും മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയക്ക് (Danish Kaneria) ഒരു നെഗ്റ്റീവ് അഭിപ്രായമാണ് പറയാനുള്ളത്. സഞ്ജു സ്ഥിരത കാണിക്കുമോയെന്ന് കണ്ടറിയണമെന്നാണ് കനേരിയ പറയുന്നത്. ''വിക്കറ്റ് കീപ്പറുടെ റോളിലേക്കു റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങി ഒരുപാട് ഓപ്ഷനുകളുണ്ട്. ഐസിസി ലോകകപ്പ് അടുത്തെത്തി. അയര്‍ലന്‍ഡുമായുള്ള സഞ്ജവിന് അവസരം ലഭിച്ചു. അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താനാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.'' കനേരിയ പറഞ്ഞു.
ദീപക് ഹൂഡയുടെ ഇന്നിംഗ്‌സിനെ കുറിച്ചും കനേരിയ സംസാരിച്ചു. ''മനോഹരമായി ഇന്നിംഗ്‌സായിരുന്നു ഹൂഡയുടേത്. സഞ്ജുവിനൊപ്പം അവന്‍ നന്നായി ബാറ്റ് ചെയ്തു. ഒരുപാട് ആത്മവിശ്വാസമുള്ള താരമായിരിക്കുന്നു ഹൂഡ. എന്നാല്‍ റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ കാര്യം അങ്ങനെയല്ല. ഇരുവര്‍ക്കും ഓപ്പണ്‍ ചെയ്യാന്‍ നിരവധി അവസരം ലഭിച്ചു. എന്നാല്‍ സ്ഥിരതയുടെ കാര്യത്തില്‍ ഇരുവരും പിന്നിലാണ്.'' കനേരിയ പറഞ്ഞു.
നേരത്തെ, സഞ്ജുവിനെ പ്രകീര്‍ത്തിച്ച് ഹൂഡയും രംഗത്തെത്തിയിരുന്നു. തന്നെക്കാള്‍ നന്നായി സഞ്ജു കളിച്ചിരുന്നതായി ഹൂഡ വ്യക്താക്കി. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയും സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഞാനും സഞ്ജുവിന്റെ ആരാധകരനാണെന്നാണ് ജഡേജ പറഞ്ഞത്.