Asianet News MalayalamAsianet News Malayalam

ഐസിസി ടി20 റാങ്കിംഗ്: വിരാട് കോലിയുടെ റെക്കോര്‍ഡ് ഇനി ബാബര്‍ അസമിന് സ്വന്തം; ഇഷാന്‍ കിഷന് ഒരു സ്ഥാനം നഷ്ടം

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്ന് മുതല്‍ പത്തുവരെ മാറ്റമില്ലാതെ തുടരുന്നു. 899 പോയിന്റുള്ള ജോ റൂട്ടാണ് ഒന്നാമത്. ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. രോഹിത് ശര്‍മ (8), വിരാട് കോലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

Babar Azam creates new record in ICC T20 surpasses Virat Kohli
Author
Dubai - United Arab Emirates, First Published Jun 29, 2022, 2:41 PM IST

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സമയം ഒന്നാം സ്ഥാനത്തിരിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam). മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് (Virat Kohli) അസം പിന്തള്ളിയത്. 1013 ദിവസം കോലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇതാണ് അസം മറികടന്നത്.

മറ്റുസ്ഥാനങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ തുടരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന് (Ishan Kishan) ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ ഏഴാം സ്ഥാനത്താണ് കിഷന്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷന്‍ തന്നെ. രണ്ടാം ടി20യില്‍ സെഞ്ചുറി നേടിയ ദീപക് ഹൂഡ 104-ാം റാങ്കിലെത്തി. ബൗളര്‍മാരുടെ റാങ്കും പഴയ രീതിയില്‍ തുടരുന്നു. ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. 

ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടെസ്റ്റില്‍ ഇന്ത്യയെ ആര് നയിക്കും? കോലി തിരിച്ചെത്തുമോ?

ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്ന് മുതല്‍ പത്തുവരെ മാറ്റമില്ലാതെ തുടരുന്നു. 899 പോയിന്റുള്ള ജോ റൂട്ടാണ് ഒന്നാമത്. ഏഴ് പോയിന്റ് വ്യത്യാസത്തില്‍ മര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. രോഹിത് ശര്‍മ (8), വിരാട് കോലി (10) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് സെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി.  ജോണി ബെയര്‍സ്‌റ്റോ 21 റാങ്കിലെത്തി. 

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജോഷ് ഹേസല്‍വുഡ് ഒമ്പതാമതെത്തി. പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആര്‍ അശ്വിന്‍ (2), ജസ്പ്രിത് ബുമ്ര (3) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി.

ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഹേസല്‍വുഡ് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ജസ്പ്രിത് ബുമ്ര ആറാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന് രണ്ട് സ്ഥാനം നഷ്ടമായി. നാലാം സ്ഥാനത്താണ് വോക്‌സ്. ന്യൂസിലന്‍ഡ് പേസര്‍മാരായ ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു. 

എഡ്‍ജ്ബാസ്റ്റണില്‍ ഫേവറേറ്റുകള്‍ ഇംഗ്ലണ്ട്, കാരണമുണ്ട്; ഇന്ത്യക്ക് മുന്നറിയിപ്പുമായി മൊയീന്‍ അലി

ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ ഒമ്പത് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ജോ റൂട്ട് പത്താമെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷായ് ഹോപ്പും പത്താമതുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios