രോഹിത് ശര്‍മ പെട്ടുപോയതാണ്! ഇന്ത്യന്‍ ടീമിനെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് ഷൊയ്ബ് അക്തര്‍

By Web TeamFirst Published Sep 4, 2022, 6:36 PM IST
Highlights

നായകന്‍ ആയതുകൊണ്ടുതന്നെ രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ ആരും വിമര്‍ശിക്കുന്നില്ല. ഇപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തുന്നത്.

ഇസ്ലാമാബാദ്: അടുത്തകാലത്ത് മോശം ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ക്യാപ്റ്റന്‍സി പ്രശംസിക്കപ്പെടുമ്പോഴും ബാറ്റിംഗ് പ്രകടനം താഴോട്ടാണ്. ഏഷ്യാ കപ്പ് പ്രാഥമിക റൗണ്ടില്‍ പാകിസ്ഥാനേയും ഹോങ്കോങ്ങിനേയും തോല്‍പ്പിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ഇന്ന് പാകിസ്ഥാനെതിരെ തന്നെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ.

നായകന്‍ ആയതുകൊണ്ടുതന്നെ രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ ആരും വിമര്‍ശിക്കുന്നില്ല. ഇപ്പോള്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തുന്നത്. നായകന്‍ എന്ന ചട്ടകൂടില്‍ നിന്ന് പുറത്തുകടക്കാന്‍ രോഹിത്തിന് കഴിയുന്നില്ലെന്നാണ് അക്തര്‍ പറയുന്നത്. 

ദിനേശ് കാര്‍ത്തികോ അതോ റിഷഭ് പന്തോ? ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍? മറുപടിയുമായി ദ്രാവിഡ്

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''എനിക്ക് തോന്നുന്നത് ക്യാപ്റ്റന്‍ എന്ന സ്ഥാനത്ത് രോഹിത് കുടുങ്ങി പോയെന്നാണ്. അദ്ദേഹം ഒരുതരത്തിലും നായകസ്ഥാനം ആസ്വദിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപാട് സമ്മര്‍ദ്ദം അദ്ദേഹം അനുഭവിക്കുന്നുണ്ട്. മോശം ഫോമിന്റെ പിന്നിലെ കാരണവും അതുതന്നെയാണ്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുന്നതാണ്. പരിക്കിന് പിന്നാലെ ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് വലിയ പുരോഗതി കാണിച്ചിട്ടുണ്ട്. മാത്രമല്ല, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.'' അക്തര്‍ പറഞ്ഞു. 

അവനല്ലാതെ മറ്റാര്? ഇന്ത്യന്‍ നിരയിലെ ഇഷ്ടപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തി വസിം അക്രം

പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ രോഹിത് 18 പന്തില്‍ 12 റണ്‍സാണ് നേടിയത്. ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തിലും രോഹിത് നിരാശപ്പെടുത്തി. 13 പന്തില്‍ 21 റണ്‍സാണ് രോഹിത് നേടിയത്. നിലവില്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. 134 മത്സരങ്ങളില്‍ 3520 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. ടി20 ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ട് രോഹിത്. കോലിക്കൊപ്പം രോഹിത്തിനും 31 അര്‍ധ സെഞ്ചുറികളാണുള്ളത്.

click me!