Asianet News MalayalamAsianet News Malayalam

അവനല്ലാതെ മറ്റാര്? ഇന്ത്യന്‍ നിരയിലെ ഇഷ്ടപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തി വസിം അക്രം

രവീന്ദ്ര ജഡേജയുടെ പരിക്ക് മത്രമാണ് ഇന്ത്യയെ അലട്ടുന്നത്. എന്നാല്‍ പകരക്കാരനായ മറ്റൊരു ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ഹോങ്കോങ്ങിനെതിരെ പുറത്തിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തും.

Pakistan legend on his favorite Indian cricketer
Author
First Published Sep 4, 2022, 5:25 PM IST

ദുബായ്: ഇന്ന് പാകിസ്ഥാനെതിരെ ഏഷ്യാ കപ്പില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് തന്നെയാണ് ആത്മവിശ്വാസം. കാരണം, ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. അതേ പ്രകടനം ഒരിക്കല്‍കൂടി ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ജയിച്ചാല്‍ ഇന്ത്യ ഫൈനലിന് ഒരുപടി അടുക്കും.

രവീന്ദ്ര ജഡേജയുടെ പരിക്ക് മത്രമാണ് ഇന്ത്യയെ അലട്ടുന്നത്. എന്നാല്‍ പകരക്കാരനായ മറ്റൊരു ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ഹോങ്കോങ്ങിനെതിരെ പുറത്തിരുന്ന ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തും. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ഹാര്‍ദിക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യയില്‍ നിന്ന് രോഹിത് മാത്രം! പട്ടികയിലേക്ക് കോലിയും? റെക്കോര്‍ഡിനരികെ മുന്‍ ഇന്ത്യന്‍ നായകനും

ഇപ്പോള്‍ ഹാര്‍ദിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസിം അക്രം. ഇന്ത്യന്‍ ടീമില്‍ തനിക്ക് ഏറ്റവും ഇഷ്ട്പ്പട്ട താരം ഹാര്‍ദിക്കാണെന്നാണ് അക്രം. പാക് ഇതിഹാസം കാരണങ്ങള്‍ നിരത്തുന്നതിങ്ങനെ... ''ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഏറെ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. അദ്ദേഹം മികച്ച ഓള്‍റൗണ്ടറാണ്. പാകിസ്ഥാന് ഷദാബ് ഖാന്‍ എങ്ങനെയാണോ, അതുപോലെ. സ്ഥിരമായി 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ ഹാര്‍ദിക്കിന് സാധിക്കും. ഫീല്‍ഡിംഗിലും ഊര്‍ജസ്വലന്‍. പേടിയില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിയുന്നുവെന്നുള്ളതും ഹാര്‍ദിക്കിനെ മറ്റുള്ള താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.'' അക്രം പറഞ്ഞു.

''തീര്‍ച്ചയായും പാകിസ്ഥാന്‍ ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ ഇന്ത്യ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ്. ജഡേജയ്ക്ക് പരിക്കേറ്റെങ്കില്‍ പോലും എന്നാല്‍ അക്‌സറിനെ പോലെ ഒരു പകരക്കാരന്‍ ഇന്ത്യക്കുണ്ട്. അവസാന മത്സരത്തില്‍ ജഡേജയ്‌ക്കൊപ്പം ഹാര്‍ദിക്കാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ജഡേജയായിരുന്നു ഇന്ത്യയുടെ പ്രധാന താരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ജഡേജയ്ക്ക് ബാറ്റിംഗില്‍ സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. മികച്ച തീരുമാനമായിരുന്നത്. ഇത്തരം ധീരമായ തീരുമാനങ്ങള്‍ പാകിസ്ഥാനുമെടുക്കണം.'' അക്രം പറഞ്ഞു.

ഏഷ്യാ കപ്പിലെ ദയനീയ പരാജയം; മുഷ്‌ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു

ഇടങ്കയ്യനെന്ന നിലയില്‍ റിഷഭ് പന്തിനേയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ ദിനേശ് കാര്‍ത്തിക് പുറത്തിരിക്കും. പേസര്‍ ആവേഷ് ഖാനും ഇന്നുണ്ടാവില്ല. പരിക്കാണ് താരത്തിന്റെ പ്രശ്‌നം. പകരം ആര്‍ അശ്വിന്‍ ടീമിലെത്തിയേക്കും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിദ് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

Follow Us:
Download App:
  • android
  • ios