ദിനേശ് കാര്‍ത്തികോ അതോ റിഷഭ് പന്തോ? ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍? മറുപടിയുമായി ദ്രാവിഡ്

By Web TeamFirst Published Sep 4, 2022, 5:56 PM IST
Highlights

ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ്  കീപ്പര്‍ ആരാണെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്കും സംശയമുണ്ട്. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ആരാണ് ഒന്നാമന്‍ എന്നുള്ളതിന് പ്രസക്തിയില്ലെന്നാമ് ദ്രാവിഡ് പറയുന്നത്.

ദുബായ്: ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം മിക്കപ്പോഴും പ്ലയിംഗ് ഇലവനില്‍ ഇടം നേടാറുണ്ട്. ഫീല്‍ഡറായിട്ടാണ് അദ്ദേഹം കളിക്കാറുള്ളത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവുമ്പോഴാണ് കാര്‍ത്തികിന് ഫീല്‍ഡ് ചെയ്യേണ്ടി വരുന്നത്. നിലവില്‍ രണ്ടിലൊരാളെ മാറ്റിനിര്‍ത്താന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല. ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് മികവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ കാര്‍ത്തികാണ് കളിച്ചത്. എന്നാല്‍ ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ ഇരുവരും കളിക്കുകയുണ്ടായി. എന്നാല്‍ രണ്ട് പേര്‍ക്കും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്.

ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ്  കീപ്പര്‍ ആരാണെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്കും സംശയമുണ്ട്. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ആരാണ് ഒന്നാമന്‍ എന്നുള്ളതിന് പ്രസക്തിയില്ലെന്നാമ് ദ്രാവിഡ് പറയുന്നത്. ദ്രാവിഡിന്റെ വാക്കുകള്‍.. ''ആരാണ് ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറെന്നുള്ള ചോദ്യത്തിന്റെ ആവശ്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് ടീമിനെ ഇറക്കുന്നത്. 

അവനല്ലാതെ മറ്റാര്? ഇന്ത്യന്‍ നിരയിലെ ഇഷ്ടപ്പെട്ട താരത്തിന്റെ പേര് വെളിപ്പെടുത്തി വസിം അക്രം

പിച്ചിന്റെ സ്വഭാവവും എതിരാളിയെ കുറിച്ചും അറിഞ്ഞ ശേഷമാണ് ടീമിനെ ഇറക്കുക. സാഹചര്യത്തന് അനുസരിച്ച് താരങ്ങളും മാറികൊണ്ടിരിക്കും. പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ കാര്‍ത്തികാണ് യോജിച്ചതെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇവരില്‍ ഒരാളെ പുറത്തിരുത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എപ്പോഴും മികച്ച ടീമിനെ കളിപ്പിക്കാനാണ് ശ്രമിക്കുന്നത്.'' ദ്രാവിഡ് വിശദീകരിച്ചു.

ഇന്ത്യയില്‍ നിന്ന് രോഹിത് മാത്രം! പട്ടികയിലേക്ക് കോലിയും? റെക്കോര്‍ഡിനരികെ മുന്‍ ഇന്ത്യന്‍ നായകനും

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിദ് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
 

click me!