ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് താരം

Published : Apr 16, 2020, 02:29 PM IST
ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാക് താരം

Synopsis

1992ല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് ടീം കിരീടം നേടുമ്പോള്‍ മിയാന്‍ദാദ് സീനിയര്‍ താരമായിരുന്നു. മിയാന്‍ദാദിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു അത്.

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം ബാസിത് അലി. 1993 ജാവേദ് മിയാന്‍ദാദിനെ പുറത്താക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

ബാസിത് പറയുന്നതിങ്ങനെ... ''1992ല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക് ടീം കിരീടം നേടുമ്പോള്‍ മിയാന്‍ദാദ് സീനിയര്‍ താരമായിരുന്നു. മിയാന്‍ദാദിന്റെ അഞ്ചാമത്തെ ലോകകപ്പായിരുന്നു അത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം താരത്തെ ടീമില്‍ നിന്നൊഴിവാക്കി. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇമ്രാന്‍ ഖാനായിരുന്നു.

പകരം എന്നെ ടീമില്‍ ഉള്‍പ്പെടുത്തി. വസീം അക്രം ആയിരുന്നു അന്ന് നായകനെങ്കിലും ഗൂഡാലോചന നടത്തിയത് ഇമ്രാന്‍ ഖാനായിരുന്നു. പിന്നീട് ആറാം ലോകകപ്പ് കളിക്കാന്‍ വേണ്ടി 1996ലാണ് മിയാന്‍ദാദ് തിരിച്ചെത്തിയത്.'' ബാസിത് പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍