സഞ്ജുവിനെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്കറിയില്ല! ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ മുന്‍ പാക് താരത്തിന്റെ വിമര്‍ശനം

Published : Aug 06, 2023, 02:19 PM IST
സഞ്ജുവിനെ ഉപയോഗിക്കാന്‍ നിങ്ങള്‍ക്കറിയില്ല! ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ മുന്‍ പാക് താരത്തിന്റെ വിമര്‍ശനം

Synopsis

കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ കിഷനൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. സഞ്ജു ഐപിഎല്ലില്‍ സ്ഥിരം കളിക്കുന്ന മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവുമെത്തി.

ജോര്‍ജ്ടൗണ്‍: ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജു സാംസണെ വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ആറാം നമ്പറില്‍ കളിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 12 പന്തി 12 റണ്‍സുമായി താരം മടങ്ങുകയും ചെയ്തു താരം. കെയ്ല്‍ മെയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു സഞ്ജു. ഇന്നും താരം എവിടെ കളിക്കുമെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. സഞ്ജുവിനെ ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പരാജയമാണെന്ന് മത്സരത്തിന് ശേഷം വിമര്‍ശനം ഉയര്‍ന്നു.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മലും ഇതുതന്നെയാണ് പറയുന്നത്. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ടീം മാനേജ്‌മെന്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുന്‍ പാക് വിക്കറ്റ് കീപ്പറായ കമ്രാന്‍ വിശദീകരിക്കുന്നതിങ്ങനെ... ''സഞ്ജു ഐപിഎല്ലില്‍ എപ്പോഴെങ്കിലും ആറാം നമ്പറില്‍ കളിച്ചിട്ടുണ്ടോ? ആദ്യ നാലിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. അവനെ ആദ്യ നാലില്‍ കളിപ്പിക്കൂ. ശരിയാണ് അവസാന ഏകദിനത്തില്‍ ആറാമനായി എത്തിയ സഞ്ജു അഗ്രസീവായി കൡച്ചിരുന്നു. എന്നുവച്ച് എപ്പോഴും അത് സംഭവിക്കണമെന്നില്ല.'' അക്മല്‍ പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ഇഷാന്‍ കിഷനൊപ്പം ശുഭ്മാന്‍ ഗില്ലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. സഞ്ജു ഐപിഎല്ലില്‍ സ്ഥിരം കളിക്കുന്ന മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവുമെത്തി. സൂര്യയാവട്ടെ സാധാരണയായി മധ്യനിരയിലാണ് കളിക്കുന്നത്. സ്വതസിദ്ധമായ രീതിയില്‍ സൂര്യക്ക് കളിക്കാനാനയതുമില്ല. നാലാമനായി അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ. യുവതാരം അവരം മുതലാക്കുകയും ചെയ്തു. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. ഇന്നും ഇതേ രീതി തുടരാന്‍ തന്നെയായിരിക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

സഞ്ജുവിനെ ഫിനിഷറാക്കി നശപ്പിക്കരുത്, ടോപ് ഓര്‍ഡറില്‍ കൊണ്ടുവരൂ! രണ്ടാം ടി20ക്ക് മുമ്പ് ആരാധകരുടെ ആവശ്യം

ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം