ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു തകര്‍ത്താടും! കാരണം വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്

Published : Dec 01, 2023, 03:41 PM IST
ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു തകര്‍ത്താടും! കാരണം വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ്

Synopsis

സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സ് സന്തോഷവാനാണ്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സഞ്ജുവിനെ ഒതുക്കുകയാണെന്ന വാദമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ടി20 ലോകകപ്പിന് ആറ് മാത്രം ബാക്കിയുള്ളപ്പോള്‍ സഞ്ജുവിനെ ഏകദിന ടീമില്‍ മാത്രം ഇടം കൊടുത്തത് ഒതുക്കലിന്റെ ഭാഗമാണെന്നാണ് ആരാധകരുടെ പക്ഷം.  ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ടി20 ക്രിക്കറ്റിലാണ് സഞ്ജുവിന് അവസരം നല്‍കിയിരുന്നതെന്നും പലരും വാദിക്കുന്നു.

എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സ് സന്തോഷവാനാണ്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത് മഹത്തായ കാര്യമാണ്. അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റില്‍ ആസ്വദിക്കാന്‍ കഴിയും. ഇവിടെ അതിജീവിക്കാനുള്ള ടെക്‌നിക്ക് അദ്ദേഹത്തിന്റെ പക്കലുണ്ട്. ബൗണ്‍സും സ്വിങ്ങുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജുവിനെ പോലെ ഒരാള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, വിക്കറ്റ് കീപ്പിംഗില്‍ മറ്റൊരു സാധ്യത കൂടി ഇന്ത്യക്ക് ലഭിക്കും.'' ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

2021ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജു ഏകദിനത്തില്‍ അരങ്ങേറുന്നത്. 13 ഏകദിന മത്സരങ്ങളില്‍ 390 റണ്‍സാണ് സമ്പാദ്യം. 55.71 ശരാശരിയിലും 104 സ്‌ട്രൈക്ക് റേറ്റിലുമാണ് നേട്ടം. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും പരമ്പരയിലുണ്ട്.

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

സെലക്റ്റര്‍മാര്‍ എല്ലാം നേരത്തെ തീരുമാനിച്ചു! ടി20 ലോകകപ്പില്‍ സഞ്ജു ഇടം പ്രതീക്ഷിക്കേണ്ട; പ്രതീക്ഷ ഐപിഎല്‍
 

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി