Asianet News MalayalamAsianet News Malayalam

സെലക്റ്റര്‍മാര്‍ എല്ലാം നേരത്തെ തീരുമാനിച്ചു! ടി20 ലോകകപ്പില്‍ സഞ്ജു ഇടം പ്രതീക്ഷിക്കേണ്ട; പ്രതീക്ഷ ഐപിഎല്‍

ഏകദിന ലോകകപ്പിന് മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോള്‍ സഞ്ജുവിന് ടി20 മത്സരങ്ങളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ നേരത്തെ തിരിച്ചും.

selectors decided everything early and sanju samson place in T20 World Cup not sure
Author
First Published Nov 30, 2023, 11:54 PM IST

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതോടെ ചിത്രം വ്യക്തമായി. അടുത്ത വര്‍ഷം ജൂണില്‍, അതായത് ഏഴ് മാസമകലെ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. അവരുടെ പദ്ധതികളില്‍ സഞ്ജുവില്ലെന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയുമാണ്. സഞ്ജുവിനെ ഏകദിന ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. 

നേരത്തെയും ഇങ്ങനെയായിരുന്നു. ഏകദിന ലോകകപ്പിന് മുമ്പ് ടീം തിരഞ്ഞെടുക്കുമ്പോള്‍ സഞ്ജുവിന് ടി20 മത്സരങ്ങളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കെ നേരത്തെ തിരിച്ചും. സഞ്ജുവിന്റെ ജൂനിയേഴ്‌സായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, റിങ്കു സിംഗ് എന്നിവര്‍ക്കും ടീമിലിടമുണ്ട്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടതുള്ളു. മാത്രമല്ല രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് സഞ്ജുവിനെ ഏകദിന ടീമില്‍ പോലും ഉള്‍പ്പടുത്തിയത്. അവര്‍ തിരിച്ചെത്തുമ്പോള്‍ സ്ഥാനമൊഴിയേണ്ടി വരും. 

ഏകദിന ടീമില്‍ ഇഷാന്‍, സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. റിങ്കുവിന് ഏകദിന ടീമിലേക്കും വിളിയെത്തി. 

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

അതേസമയം, ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ കളിക്കുന്ന യുവതാരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടീമിലും ഇടം കണ്ടെത്തിയിരുന്നു. 

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

അതൊക്കെ മറന്നേക്കൂ! ടി20 ലോകകപ്പിലും രോഹിത് നയിക്കണം; ഹിറ്റ്മാനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios