ഇങ്ങനെ പോയാല്‍ ഒന്നും ഇല്ലാതാവും! കമ്മിന്‍സിന്റെ നായകസ്ഥാനത്തിനെതിരെ മുന്‍ ഓസീസ് താരം

Published : Feb 25, 2023, 03:09 PM IST
ഇങ്ങനെ പോയാല്‍ ഒന്നും ഇല്ലാതാവും! കമ്മിന്‍സിന്റെ നായകസ്ഥാനത്തിനെതിരെ മുന്‍ ഓസീസ് താരം

Synopsis

മുന്‍താരം ഇയാന്‍ ഹീലിയും കമ്മിന്‍സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നായകസ്ഥാനത്ത് നിന്ന് മാറാനാണ് ഹീലിയും ആവശ്യപ്പെടുന്നത്.

ഇന്‍ഡോര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയ തോല്‍ക്കുകയാണുണ്ടായത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്റെ തോല്‍വി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനും ഓസീസ് പരാജയപ്പെട്ടു. പിന്നാലെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിമര്‍ശിക്കപ്പെട്ടു. കമ്മിന്‍സ് നായകനാവാന്‍ അര്‍ഹനല്ലെന്ന് മുന്‍ ഓസീസ് താരം ജെഫ് ലോസണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ കമ്മിന്‍സിന് നാട്ടിലേക്ക് പോവേണ്ടിയും വന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് കമ്മിന്‍സ് നാട്ടിലേക്ക് തിരിച്ചത്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ നയിക്കാന്‍ കമ്മിന്‍സ് ഉണ്ടാവില്ല. 

ഇപ്പോള്‍ മുന്‍താരം ഇയാന്‍ ഹീലിയും കമ്മിന്‍സിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നായകസ്ഥാനത്ത് നിന്ന് മാറാനാണ് ഹീലിയും ആവശ്യപ്പെടുന്നത്. ഹീലിയുടെ വാക്കുകള്‍... ''ബൗളിംഗിനൊപ്പം ക്യാപ്റ്റന്‍സി ഭാരം കൂടി വഹിക്കാന്‍ കമ്മിന്‍സിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം കമ്മിന്‍സിന്റെ ബൗളിംഗ് കരിയറിനെ ബാധിക്കും. ബൗളിംഗില്‍ ശ്രദ്ധിക്കാന്‍ കമ്മിന്‍സിന് കഴിയില്ല. അതുകൊണ്ടുതന്നെ നായകസ്ഥാനം ഒഴിഞ്ഞ് ബൗളിംഗില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്.'' ഹീലി മുന്നറിയിപ്പ് നല്‍കി. 2021 നവംബറില്‍ ടിം പെയ്ന്‍ വിരമിച്ചപ്പോഴാണ് പാറ്റ് കമ്മിന്‍സ ഓസീസ് നായകനായത്.

ലോസണിന്റെ വാക്കുകളും കടുത്തതായിരുന്നു. ''സ്പിന്നര്‍മാര്‍ ആധിപത്യം പുലര്‍ത്തുന്ന വിക്കറ്റുകളില്‍ ടീമിനെ എങ്ങനെ നയിക്കണമെന്ന് പാറ്റ് കമ്മിന്‍സിന് അറിയില്ല. ആദ്യ രണ്ട് ടെസ്റ്റിലും ഇത് പ്രകടമായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് ഓസീസ് ബൗളര്‍മാര്‍ക്ക് പദ്ധതികള്‍ ഒന്നുണ്ടായിരുന്നില്ല. അക്‌സര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റേയും ബാറ്റിംഗ് കൂട്ടുകെട്ടാണ് രണ്ടാം ടെസ്റ്റില്‍ ഓസീസിന്റെ വഴിയടച്ചത്. സ്പിന്നര്‍ കൂടിയായ അസിസ്റ്റന്റ് കോച്ച് ഡാനിയേല്‍ വെട്ടോറി എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.'' ലോസണ്‍ പറഞ്ഞു.

ഓസീസിനെ വീണ്ടും ചാരമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍; പദ്ധതികള്‍ ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?