ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം നാല് പേര്‍ അധികം, 2 പേ‍ര്‍ റോയല്‍സ് താരങ്ങള്‍

Published : Apr 25, 2023, 03:03 PM ISTUpdated : Apr 25, 2023, 03:08 PM IST
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം നാല് പേര്‍ അധികം, 2 പേ‍ര്‍ റോയല്‍സ് താരങ്ങള്‍

Synopsis

ഇവരില്‍ സെയ്‌നി പരിക്ക് കഴിഞ്ഞാണ് മടങ്ങിവരുന്നത്. സെയ്‌നി ഇത്തവണ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. 

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം അജിങ്ക്യ രഹാനെ തിരിച്ചെത്തിയതാണ് ശ്രദ്ധേയം. 2021-22 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം രഹാനെയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ ഫൈനലില്‍ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടേണ്ടത്.

പതിനഞ്ച് അംഗ സ്‌ക്വാഡിനൊപ്പം നാല് നെറ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യും എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്, ഡല്‍ഹി ക്യാപിറ്റല്‍സ് താരം മുകേഷ് കുമാര്‍, രാജസ്ഥാന്‍ റോയല്‍സ് പേസര്‍ കുല്‍ദീപ് സെന്‍, റോയല്‍സിന്‍റെ തന്നെ നവ്‌ദീപ് സെയ്‌നി എന്നിവരായിരിക്കും നെറ്റ് ബൗളര്‍മാര്‍. ഇവരില്‍ സെയ്‌നി പരിക്ക് കഴിഞ്ഞാണ് മടങ്ങിവരുന്നത്. സെയ്‌നി ഇത്തവണ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്. 

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനമാണ് അജിങ്ക്യ രഹാനെയ്‌ക്ക് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവിന് വഴിയൊരുക്കിയത്. ശ്രേയസ് അയ്യര്‍ ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ മധ്യനിരയില്‍ വിശ്വസ്‌തനായൊരു ബാറ്ററെ ടീം ഇന്ത്യക്ക് ആവശ്യമായിരുന്നു. രഞ്ജിയില്‍ മുംബൈക്കായി രണ്ട് സെഞ്ചുറികളോടെ 57.63 ശരാശരിയില്‍ 634 റണ്‍സ് രഹാനെ നേടിയിരുന്നു. ഇതിന് ശേഷം ഐപിഎല്ലില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്‌സുകളില്‍ 199.04 സ്ട്രൈക്ക് റേറ്റില്‍ 209 റണ്‍സ് അജിങ്ക്യ രഹാനെ നേടിക്കഴിഞ്ഞു. 

Read more: ഒന്നര വര്‍ഷത്തിനുശേഷമുള്ള ഒന്നൊന്നര തിരിച്ചുവരവ്; രഹാനെയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള കാരണം

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍