രഹാനെക്ക് പകരം പരീക്ഷിച്ച ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതും സൂര്യകുമാര്‍ യാദവിന് തിളങ്ങാനാവാത്തതും രഹാനെയെ തിരിച്ചുവിളിക്കാന്‍ കാരണമായി. ശ്രേയസ്, ഹനുമാ വിഹാരി എന്നിവരുടെ പരിക്കും സൂര്യയുടെ മോശം ഫോമും കാരണം പരിചയ സമ്പത്ത് കണക്കിലെടുത്ത് മായങ്ക് അഗര്‍വാള്‍, രഹാനെ എന്നിവരിലൊരാളെ ടീമിലെടുക്കുക എന്നത് മാത്രമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലെ സാധ്യത.

മുംബൈ: ഒന്നരവര്‍ഷത്തിനുശേഷം അജിങ്ക്യാ രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതിന്‍റെ ആവേശത്തില്‍ ആരാധകര്‍. 2022 ജനുവരയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട് അതേവര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കക്കെതിരായ നടന്ന ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിന്‍റെ പേരില്‍ രഹാനെയെയും പൂജാരയെയും ഒഴിവാക്കുകയായിരുന്നു. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പൂജാര ടീമില്‍ തിരിച്ചെത്തിയപ്പോഴും രഹാനെ പുറത്തു തന്നെ നിന്നു.

രഞ്ജി ട്രോഫിയില്‍ ഒരു ഡബിള്‍ സെഞ്ചുറി അടക്കം 600ലേറെ റണ്‍സടിച്ചെങ്കിലും മുംബൈ ഫൈനലിലെത്താതിനാല്‍ രഹാനെയുടെ പ്രകടനം ശ്രദ്ധിക്കാതെ പോയി. ഐപിഎല്‍ മിനി താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് രഹാനെയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെടുത്തപ്പോള്‍ മുമ്പ് പൂജാരയെ ടീമിലെടുത്തപോലെയെ ആരാധകര്‍ അതിനെ കണ്ടിരുന്നുള്ളു. കഴിഞ്ഞ മാസം ബിസിസിഐ പ്രഖ്യാപിച്ച കളിക്കാരുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്തായതോടെ രഹാനെയുടെ കരിയര്‍ അവസാനിച്ചുവെന്ന വിധിയെഴുതലുമുണ്ടായി.

Scroll to load tweet…

എന്നാല്‍ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന രഹാനെ പിന്നീട് വണ്‍ ഡൗണായി ക്രീസിലെത്തി. ടെസ്റ്റില്‍ റണ്‍സടിക്കാന്‍ പാടുപെട്ട രഹാനയെ അല്ല ആരാധകര്‍ കണ്ടത്. ഏതൊരു വെടിക്കെട്ട് ബാറ്ററും അമ്പരക്കുന്ന ബാറ്റിംഗ് പ്രകടനവുമായി രഹാനെ മനം കവര്‍ന്നു. സീസണില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 200ലേറെ റണ്‍സടിച്ച രഹാനെയുടെ സ്ട്രൈക്ക് റേറ്റ് 200ന് മുകളിലാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ 71 റണ്‍സടിച്ച രഹാനെയുടെ ഇന്നിംഗ്സ് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സര്‍പ്രൈസായി സീനിയര്‍ താരം തിരിച്ചെത്തി

ഇതോടെ അടുത്ത സീസണില്‍ ധോണി വിരമിച്ചാല്‍ പകരം ചെന്നൈയെ രഹാനെ നയിക്കുമെന്നുവരെ ആരാകര്‍ എഴുതി. ഇപ്പോഴിതാ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരില്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുക എന്നത് അപൂര്‍വമാണെങ്കിലും രഹാനെയുടെ ക്ലാസും വിദേശത്തെ മികവുമാണ് സെലക്ടര്‍മാരെ മധ്യനിരയിലെ വിശ്വസസ്തനെ ടീമിലേക്ക് തിരികെ വിളിക്കാന്‍ പ്രേരിപ്പിച്ചത്.

രഹാനെക്ക് പകരം പരീക്ഷിച്ച ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതും സൂര്യകുമാര്‍ യാദവിന് തിളങ്ങാനാവാത്തതും രഹാനെയെ തിരിച്ചുവിളിക്കാന്‍ കാരണമായി. ശ്രേയസ്, ഹനുമാ വിഹാരി എന്നിവരുടെ പരിക്കും സൂര്യയുടെ മോശം ഫോമും കാരണം പരിചയ സമ്പത്ത് കണക്കിലെടുത്ത് മായങ്ക് അഗര്‍വാള്‍, രഹാനെ എന്നിവരിലൊരാളെ ടീമിലെടുക്കുക എന്നത് മാത്രമായിരുന്നു സെലക്ടര്‍മാര്‍ക്ക് മുന്നിലെ സാധ്യത. അല്ലെങ്കില്‍ പുതുമുഖ താരത്തിന് അവസരം നല്‍കണം. രജത് പാടീദാറും സര്‍ഫ്രാസ് ഖാനുമായിരുന്നു സാധ്യതയുള്ള പുതുമുഖങ്ങള്‍.

Scroll to load tweet…

എന്നാല്‍ പാടീദാറിന് പരിക്കറ്റതും സര്‍ഫ്രാസിന് ഐപിഎല്ലില്‍ തിളങ്ങാനാവാത്തതും വിദേശ പിച്ചുകളില്‍ കളിച്ച് പരിചയമില്ലാത്തതും ഇവരെ പരിഗണിക്കാതിരിക്കാന്‍ കാരണമായി. ഇതോടെ ഐപിഎല്ലില്‍ മികച്ച ഫോമിലുള്ള രഹാനെയെ ടീമിലെടുക്കുക എന്നത് മാത്രമായി സെലക്ടര്‍മാര്‍ക്ക് മുന്നിലെ സാധ്യത. രഹാനെയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ വരവേറ്റത്.