ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച താരമാകാനുള്ള പട്ടികയില്‍ 4 ഇന്ത്യൻ താരങ്ങള്‍

Published : Oct 06, 2026, 04:31 PM IST
Shubman gill pic

Synopsis

സെപ്റ്റംബർ മാസത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിനെ പുരസ്കാര പട്ടികയില്‍ എത്തിച്ചത്.

ദുബായ്: ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച പുരുഷ-വനിതാ താരത്തിനുള്ള പുരസ്കാര പട്ടികയില്‍ നാല് ഇന്ത്യൻ താരങ്ങള്‍. മികച്ച പുരുഷ താരമാകാനുള്ളവരുടെ പട്ടികയില്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇടം നേടിയപ്പോള്‍ വനിതാ താരമാകാനുള്ളവരുടെ പട്ടികയില്‍ ഷഫാലി വര്‍മയും ശ്രീ ചരണിയും ഇടം നേടി. അഭിഷേകിനും ഗില്ലിനും പുറമെ സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസയും പുരുഷ താരമാകാനുള്ളവരുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. വനിതാ വിഭാഗത്തിൽ ശ്രീലങ്കൻ നായക ചമരി അത്തപത്തുവും അന്തിമ പട്ടികയിലുണ്ട്.

സെപ്റ്റംബർ മാസത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് ഗില്ലിനെ പുരസ്കാര പട്ടികയില്‍ എത്തിച്ചത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും അടക്കം 333 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ 110 റൺസ് നേടിയ ഗിൽ, തൊട്ടടുത്ത മത്സരത്തിൽ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി സ്വന്തമാക്കി. വെറും 133 പന്തിൽ നിന്ന് പുറത്താകാതെ 223 റൺസ് നേടിയ ഗില്ലിന്‍റെ കരുത്തിൽ 406 റൺസെന്ന കൂറ്റൻ ലക്ഷ്യം ഇന്ത്യ 39 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ടി20യിലെ മികച്ച പ്രകടനമാണ് അഭിഷേക് ശർമ്മയെ മികച്ച താരമാകാനുള്ള പട്ടികയിലെത്തിച്ചത്. നാല് മത്സരങ്ങളിൽ നിന്നായി 229 റൺസ് നേടിയ അഭിഷേക്, ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ 34 പന്തിൽ 108 റൺസ് നേടി തിളങ്ങി. വെറും 30 പന്തിൽ നിന്ന് സെഞ്ചുറി തികച്ച അഭിഷേക്, ടി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന രോഹിത് ശർമ്മയുടെ (35 പന്ത്) റെക്കോർഡ് മറികടന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയതാണ് സിംബാബ്‌വെ നായകൻ സിക്കന്ദർ റാസക്ക് തുണയായത്.

വനിതാ വിഭാഗത്തിൽ ഏഷ്യ കപ്പിലും 2026 ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് ഇന്ത്യൻ താരങ്ങളെ പുരസ്കാര പട്ടികയിലെത്തിച്ചത്. ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പിൽ 184.61 സ്ട്രൈക്ക് റേറ്റിൽ 360 റൺസ് നേടി ടൂർണമെന്‍റിലെ ഉയർന്ന റൺവേട്ടക്കാരിയായ ഷഫാലി വർമ്മ, ആറ് വിക്കറ്റുകളും നേടി. ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 100 റൺസും ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 48 റൺസും നേടി ഇന്ത്യക്ക് സ്വർണ്ണം ഉറപ്പാക്കുന്നതിൽ ഷഫാലി നിർണായക പങ്കുവഹിച്ചു.

യുവ സ്പിൻ താരം ശ്രീ ചരണി ഏഴ് ടി20 മത്സരങ്ങളിൽ നിന്ന് 3.30 ഇക്കോണമി റേറ്റിൽ 18 വിക്കറ്റുകളാണ് പിഴുതത്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് താരം വീഴ്ത്തി. ഈ പ്രകടനത്തോടെ ഐസിസി വനിതാ ടി20 ബൗളിംഗ് റാങ്കിംഗിൽ 817 റേറ്റിംഗ് പോയിന്‍റുകൾ സ്വന്തമാക്കാൻ ശ്രീ ചരണിക്ക് സാധിച്ചു. ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റാണിത്. ശ്രീലങ്കക്കായി ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ നായിക ചമരി അത്തപത്തുവും പട്ടികയില്‍ ഇടം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിതാ ഇൻവിറ്റേഷൻ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോല്‍വി, ബംഗാളിന്‍റെ ജയം 6 വിക്കറ്റിന്
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം; ഹോം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വില്‍ക്കേണ്ടി വന്നത് പകുതി വിലയ്ക്ക്