Four Nation T20I Series : ഇന്ത്യ-പാക് ആരാധകരുടെ മോഹം പൂവണിയുമോ? ചതുർരാഷ്ട്ര ടി20യോട് പ്രതികരിച്ച് ഐസിസി

By Web TeamFirst Published Jan 14, 2022, 8:02 AM IST
Highlights

എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ടി20 ടൂർണമെന്‍റ് എന്ന ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് റമീസ് രാജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

ദില്ലി: ക്രിക്കറ്റിലെ പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഉള്‍പ്പെടുന്ന ചതുർരാഷ്ട്ര ടി20 പരമ്പര സാധ്യമാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ക്രിക്കറ്റിലെ ഏറ്റവും വലിയ വൈരികള്‍ എന്ന വിശേഷണമുള്ള ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് (Auatralia vs England) ടൂർണമെന്‍റിലെ മറ്റ് ടീമുകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ചെയർമാന്‍ റമീസ് രാജ (Rameez Raja) മുന്നോട്ടുവെച്ച ഈ നിർദേശത്തോട് പ്രതികരിച്ചിരിക്കുകയാണ് ഐസിസി (ICC). 

ചതുർരാഷ്ട്ര ടി20 പരമ്പര സംബന്ധിച്ച് പിസിബി തലവന്‍ റമീസ് രാജയില്‍ നിന്ന് ഔദ്യോഗിക ആവശ്യമൊന്നും ഉയർന്നിട്ടില്ല എന്നാണ് ഐസിസി സിഇഒയുടെ മറുപടി. പരമ്പര സംബന്ധിച്ച് അദേഹത്തില്‍ നിന്ന് വിശദ വിവരങ്ങള്‍ ലഭിക്കും വരെ കൂടുതല്‍ പ്രതികരണം സാധ്യമല്ല എന്നും ഐസിസി സിഇഒ കൂട്ടിച്ചേർത്തു. 

എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ടി20 ടൂർണമെന്‍റ് എന്ന ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് റമീസ് രാജ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. നാല് വേദികളിലും മാറിമാറിയായിരിക്കും ടൂർണമെന്‍റ് നടക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ശതമാന അടിസ്ഥാനത്തിൽ എല്ലാ ഐസിസി അം​ഗങ്ങളുമായും പങ്കുവെയ്ക്കാമെന്നും റമീസ് രാജ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഐസിസി ഇവന്‍റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും പരസ്‍പരം ഏറ്റുമുട്ടുന്നില്ല.

SA vs IND : ചരിത്ര പരമ്പര നേട്ടത്തിന് ഇന്ത്യ കാത്തിരിക്കേണ്ടി വരുമോ? കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ആധിപത്യം
 

click me!