
ലക്നൗ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 19.1 ഓവറില്‍ 171 റൺസിന് ഓള്‍ ഔട്ടായി. 34 പന്തില്‍ 56 റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഷായ് ഹോപ് 37 പന്തില്‍ 52 റണ്‍സെടുത്തു. വാലറ്റത്ത് 8 പന്തില്‍ 15 റണ്‍സെടുത്ത അക്കീല്‍ ഹൊസൈനും വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യക്കായി നമൻ ധിര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു..
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിന്‍ഡീസിന് ഓപ്പണര്‍മരായ ഷായ് ഹോപ്പും കാമില്‍ പുരാനും മികച്ച തുടക്കമാണ് നൽകിയത്. മായങ്ക് യാദവ് എറിഞ്ഞ രണ്ടാം ഓവറില്‍ നാലു ബൗണ്ടറികളടക്കം 16 റണ്‍സടിച്ച് വിന്‍ഡീസ് ഞെട്ടിച്ചു. ആദ്യ നാലോവറില്‍ 36 റണ്‍സെടുത്ത വിന്‍ഡീസിന്‍റെ കുതിപ്പ് തടഞ്ഞ് അഞ്ചാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് കാമില്‍ പുരാനെ(12) ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍(5) സഞ്ജുവിന്‍റെ മിന്നൽ വേഗത്തിലുള്ള ഇടപെടലില്‍ റണ്ണൗട്ടായി മ മടങ്ങിയപ്പോള്‍ അതേ ഓവറില്‍ റൊവ്മാന്‍ പവലിനെ അക്സര്‍(0) പൂജ്യത്തിന് മടക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയില്‍ 44-3 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ ഷായ് ഹോപ്പും റൂഥര്‍ഫോര്‍ഡും ചേര്‍ന്നാണ് കരകയറ്റിയത്. 10 ഓവറില്‍ 82-3 എന്ന ഭേദപ്പെട്ട നിലയിലെത്തിയ വിന്‍ഡീസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പതിനൊന്നാം ഓവറില്‍ 100 കടന്നു.
𝙄.𝘾.𝙔.𝙈.𝙄
🎥 TIMBER STRIKE x 2️⃣, ft. Arshdeep Singh and Axar Patel \|/🔥
Updates ▶️ https://t.co/2czVyKWreK
#TeamIndia | #INDvWI | @mflone_ | @arshdeepsinghh | @akshar2026 https://t.co/W5xj27xRT5
— BCCI (@BCCI) October 6, 2026
എന്നാല്‍ പന്ത്രണ്ടാം ഓവറില്‍ സിക്സ് അടിച്ച് അര്‍ധസെഞ്ചുറി തികച്ച ഷായ് ഹോപ്പിനെ അടുത്ത പന്തില്‍ നമൻ ധിര്‍ മടക്കിയതോടെ വിന്‍ഡീസിന്‍റെ തകര്‍ച്ച തുടങ്ങി. തൊട്ടടുത്ത ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ റോസ്റ്റണ്‍ ചേസിനെ(5) കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ നമൻ ധിറിനെ സിക്സിന് പറത്തിയ റൊമാരിയോ ഷെപ്പേര്‍ഡിനെ ധിര്‍ തിലക് വര്‍മയുടെ കൈകളിലെത്തിച്ചു.
Reflexes and awareness 👌 Reaction 👉 😮 😅
What a grab by Ishan Kishan!
Updates ▶️ https://t.co/2czVyKWreK
#TeamIndia | #INDvWI | @mflone_ | @ishankishan51 https://t.co/PaAI9sUD1p
— BCCI (@BCCI) October 6, 2026
പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ മാത്യു ഫോര്‍ഡിനെ(2) കുല്‍ദീപിന്‍റെ പന്തില്‍ ബൗണ്ടറിയില്‍ ഇഷാന്‍ കിഷൻ പറന്നു പിടിച്ചു.അടുത്ത ഓവറില്‍ നമൻ ധിറിനെ സിക്സിന് തൂക്കിയ ഷമര്‍ സ്പ്രിംഗറും വീണതോടെ വിന്‍ഡീസ് 100-3ൽ നിന്ന് 135-8ലേക്ക് കൂപ്പുകുത്തി. അവസാന ഓവറുകളില്‍ 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് റൊമാരിയോ ഷെപ്പേര്‍ഡ് നടത്തിയ പോരാട്ടമാണ് വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഇന്ത്യക്കായി നമൻ ധിര്‍ 31 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് 33 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!