സഞ്ജുവിന്റെ സമയം തെളിയുന്നു! ഗംഭീര്‍ പരിശീലകനാകുമ്പോള്‍ ഒഴിവാക്കുന്നത് എങ്ങനെ? പഴയ പോസ്റ്റുകള്‍ വായിക്കാം

Published : Jul 10, 2024, 04:21 AM IST
സഞ്ജുവിന്റെ സമയം തെളിയുന്നു! ഗംഭീര്‍ പരിശീലകനാകുമ്പോള്‍ ഒഴിവാക്കുന്നത് എങ്ങനെ? പഴയ പോസ്റ്റുകള്‍ വായിക്കാം

Synopsis

ഇന്ത്യന്‍ താരങ്ങളെ മിക്കപ്പോഴും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട് ഗംഭീര്‍. അതില്‍ പ്രധാനി റിഷഭ് പന്ത് തന്നെ. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍.

മുംബൈ: മുന്‍ താരം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണുണ്ടായത്. ഈ മാസവസാനം ശ്രീലങ്കയ്‌ക്കെതിരെ നേടക്കുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്ക് മുന്നോടിയായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കും. ഗംഭീറിനെ കൂടാതെ ഡബ്ല്യൂ വി രാമനാണ് ബിസിസിഐയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഗംഭീറിന് നറുക്ക് വീഴുകയായിയിരുന്നു. ഗംഭീര്‍ വരുമ്പോള്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിരിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ താരങ്ങളെ മിക്കപ്പോഴും പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട് ഗംഭീര്‍. അതില്‍ പ്രധാനി റിഷഭ് പന്ത് തന്നെ. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായിരുന്ന പന്തിന്റെ റെക്കോര്‍ഡ് മോശമായിരുന്നു. 74 ടി20 മത്സരങ്ങളില്‍ നിന്ന് 22.70 സ്ട്രൈക്ക് റേറ്റില്‍ 1158 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. 22.70 ശരാശരിയിലും 126.55 സ്ട്രൈക്ക് റേറ്റിലുണ് ഇത്രയും റണ്‍സ്. പന്തിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ടെസ്റ്റില്‍ മാത്രം ശ്രദ്ധിക്കട്ടെയെന്നും ഗംഭീര്‍ വാദിച്ചിരുന്നു. 

ലങ്കന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങളില്ല! സഞ്ജു ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വാതില്‍ തുറന്ന് ബിസിസിഐ

കാറപകടത്തില്‍ പന്തിന് പരിക്കേല്‍ക്കുന്നതിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കിയതാണ്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ''പന്തിന് വേണ്ടുവോളം അവസരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവസരങ്ങളൊന്നും മുതലാക്കാന്‍ അവന് സാധിച്ചില്ല. അതേസമയം, ഇഷാന്‍ കിഷന് അതിന് കഴിഞ്ഞു. പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.'' ഗംഭീര്‍ വ്യക്തമാക്കി. ഗംഭീര്‍ ഒരു പന്ത് ആരാധകനല്ലെന്ന് സാരം. പരിശീലകനായി എത്തുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് വില വെയ്ക്കുമൊ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ പലപ്പോഴായി വാഴ്ത്തുക മാത്രമല്ല, ഇന്ത്യന്‍ ഇടം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട് ഗംഭീര്‍. ടി20 ലോകകപ്പിന് മുമ്പ് പോലും ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജു ലോകകപ്പ് കളിച്ചില്ലെങ്കില്‍ നഷ്ടം ഇന്ത്യയുടേതെന്നാന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. 2020ല്‍ അദ്ദേഹം സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല സഞ്ജു, മികച്ച യുവ ബാറ്റര്‍കൂടിയാണ്.'' ഗംഭീര്‍ അന്ന് ട്വിറ്ററില്‍ (ഇപ്പോല്‍ എക്സ്) കുറിച്ചിട്ടു. സഞ്ജുവിനെ കുറിച്ച് ഗംഭീര്‍ കുറിച്ചിട്ട ചില പോസ്റ്റുകള്‍ വായിക്കാം...

പരിശീലകനാവാനുള്ള അഭിമുഖ സമയത്ത് തന്നെ ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. പരിശീലകനായി ചുമതലയേറ്റാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം തനിക്കായിരിക്കണമെന്നാണ് ഗംഭീര്‍ മുന്നോട്ടുവെച്ച ആദ്യ ഉപാധി. ഇതില്‍ ബിസിസിഐയില്‍ നിന്ന് മറ്റൊരു ഇടപെടലും ഉണ്ടാകരുതെന്നും ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കും പ്രത്യേക ടീമുകള്‍ വേണമെന്നതാണ് ഗംഭീറിന്റെ മറ്റൊരു ആവശ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍